മോദി - പിണറായി സ​ർ​ക്കാ​രു​ക​ളി​ലു​ള്ള വി​ശ്വാ​സം ജ​ന​ങ്ങ​ൾ​ക്ക് ന​ഷ്ട​മായി: രാ​ഹു​ൽ

മോദി - പിണറായി സ​ർ​ക്കാ​രു​ക​ളി​ലു​ള്ള വി​ശ്വാ​സം ജ​ന​ങ്ങ​ൾ​ക്ക് ന​ഷ്ട​മായി: രാ​ഹു​ൽ

Rahul ghandhi , Congress , BJP , Narendra modi , Rahul , രാ​ഹു​ൽ ഗാ​ന്ധി , നരേന്ദ്ര മോദി , കോണ്‍ഗ്രസ് , രമേശ് ചെന്നിത്തല
തിരുവനന്തപുരം| jibin| Last Updated: വ്യാഴം, 14 ഡിസം‌ബര്‍ 2017 (20:18 IST)
കേ​ന്ദ്ര​ത്തി​ലേ​യും കേ​ര​ള​ത്തി​ലേ​യും സ​ർ​ക്കാ​രു​ക​ളി​ലു​ള്ള വി​ശ്വാ​സം ജ​ന​ങ്ങ​ൾ​ക്ക് ന​ഷ്ട​മാ​യെ​ന്ന് നി​യു​ക്ത കോ​ൺ‌​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ രാ​ഹു​ൽ ഗാ​ന്ധി.

പ്രധാനമന്ത്രി നരേന്ദ്ര മോദിയിലുള്ള വിശ്വാസം ജനങ്ങള്‍ക്ക് നഷ്ടപ്പെട്ടു. കേരളത്തിലെ സര്‍ക്കാരിനും ജനങ്ങളുടെ പ്രതീക്ഷയ്‌ക്കൊത്ത് ഉയരാന്‍ കഴിയുന്നില്ലെന്നും പ്രതിപക്ഷ നേതാവ് നയിച്ച ‘പടയൊരുക്കം’ യാത്രയുടെ സമാപന സമ്മേളനത്തിൽ സംസാരിക്കവെ രാഹുല്‍ വ്യക്തമാക്കി.

കോണ്‍ഗ്രസിലാണ് സംസ്ഥാനത്തെ ജനങ്ങള്‍ പ്രതീക്ഷയര്‍പ്പിക്കുന്നത്. ഓഖി ചുഴലിക്കാറ്റിൽ ദുരിതമനുഭവിക്കുന്നവരുടെ പ്രശ്നങ്ങൾ ലോക്സഭയിലും രാജ്യസഭയിലും ഉന്നയിക്കും. വിശ്വാസത്തിന്റെ കരുത്തു കൊണ്ടാണ് മോദി അധികാരത്തില്‍ എത്തിയത്. എന്നാല്‍, ഇന്ന് അദ്ദേഹം പറയുന്നത് കേള്‍ക്കാന്‍ ജനങ്ങള്‍ തയ്യാറാകുന്നില്ലെന്നും രാഹുല്‍ പറഞ്ഞു.

അധികാരത്തിലേറിയപ്പോള്‍ മോദിയുടെ വാക്കുകള്‍ എല്ലാവരും വിശ്വസിച്ചു. പക്ഷേ അദ്ദേഹം പറഞ്ഞത് ഒന്നും പ്രവർത്തിച്ചത് മറ്റൊന്നുമായിരുന്നു. വിശ്വാസ്യത തകര്‍ന്നതോടെ മോദി സർക്കാർ ഏറ്റവും വലിയ പ്രതിസന്ധി നേരിടുകയാണെന്നും നി​യു​ക്ത കോ​ൺ‌​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ കൂട്ടിച്ചേര്‍ത്തു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :