രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും വയനാട്ടിലെ ദുരന്തപ്രദേശത്ത് എത്തി

Priyanka Gandhi and Rahul gandhi
Priyanka Gandhi and Rahul gandhi
സിആര്‍ രവിചന്ദ്രന്‍| Last Modified വ്യാഴം, 1 ഓഗസ്റ്റ് 2024 (15:04 IST)
രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും വയനാട്ടിലെ ദുരന്തപ്രദേശത്ത് എത്തി. രാവിലെ 10:00 മണിയോടെയാണ് ഇരുവരും കണ്ണൂര്‍ വിമാനത്താവളത്തില്‍ എത്തിയത്. കോണ്‍ഗ്രസ് പ്രവര്‍ത്തകരും നേതാക്കളും രാഹുല്‍ഗാന്ധിയെ സ്വീകരിക്കാന്‍ വിമാനത്താവളത്തില്‍ എത്തിയിരുന്നു. നിരവധി മാധ്യമപ്രവര്‍ത്തകര്‍ എത്തിയെങ്കിലും അവരോടൊന്നും രാഹുല്‍ ഗാന്ധി പ്രതികരിക്കാന്‍ തയ്യാറായില്ല. കഴിഞ്ഞ ദിവസം ഇരുവരും വയനാട്ടില്‍ എത്തുമെന്നായിരുന്നു നേരത്തേ അറിയിച്ചിരുന്നത്. എന്നാല്‍ പ്രതികൂല കാലാവസ്ഥ മൂലം മാറ്റിവയ്ക്കുകയായിരുന്നു.

രാഹുലിനൊപ്പം വിഡി സതീശനും കെസി വേണുഗോപാലും ഉണ്ട്. അതേസമയം മുണ്ടക്കൈ ദുരന്തത്തില്‍ 12 മൃതദേഹങ്ങള്‍ കൂടി കണ്ടെത്തി. ഇതോടെ മരണ സംഖ്യ 276 ആയി ഉയര്‍ന്നു.അതേസമയം മഴ സാധ്യത നില്‍ക്കുന്നു. വീണ്ടും ഉരുള്‍പൊട്ടലിനുള്ള ജാഗ്രതാ നിര്‍ദേശവും ഉണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :