വയനാട്ടിലെ ആദിവാസി വിദ്യാർഥികൾക്ക് ഓൺലൈൻ പഠനത്തിന് സഹായവാഗ്‌ദാനവുമായി രാഹുൽ ഗാന്ധി

അഭിറാം മനോഹർ| Last Modified ചൊവ്വ, 2 ജൂണ്‍ 2020 (12:50 IST)
വയനാട്ടിലെ ആദിവാസി വിദ്യാർഥികൾക്ക് ഓൺലൈൻ പഠനത്തിന് സൗകര്യമൊരുക്കാമെന്ന് രാഹുൽ ഗാന്ധി.സഹായം വാഗ്‌ദാനം ചെയ്‌ത് മുഖ്യമന്ത്രിക്കും വയനാട് ജില്ലാ കളക്‌ടർക്കും രാഹുൽ കത്ത് നൽകി.

കൊവിഡ് 19ന്റെ പശ്ചാത്തലത്തിൽ ഇന്നലെ സംസ്ഥാനത്ത് വിദ്യാർത്ഥികൾക്കായി ഓൺലൈൻ ക്ലാസുകൾ ആരംഭിച്ചിരുന്നു. എന്നാൽ നിരവധി ആദിവാസി ഊരുകളുള്ള വയനാട് പോലെയുള്ള പ്രദേശങ്ങളിൽ ഓൺലൈൻ പഠനത്തിന് ആവശ്യമായ സൗകര്യങ്ങളുടെ അപര്യാപ്‌തതയുണ്ട്.ഇതേ പറ്റിയുള്ള വാർത്തകൾ വന്നതിന് പുറകെയാണ് രാഹുലിന്റെ സഹായ വാഗ്‌ദാനം.

സംസ്ഥാനത്ത് നിലവിൽ ഓൺലൈൻ പഠനസൗകര്യം ലഭ്യമല്ലാത്ത രണ്ടരലക്ഷത്തോളം കുട്ടികളുണ്ടെന്നാണ് പ്രാഥമിക വിലയിരുത്തലെന്ന് കഴിഞ്ഞ ദിവസം പൊതുവിദ്യാഭ്യാസ ഡയറക്‌ടർ പറഞ്ഞിരുന്നു.ഇവർക്ക് മറ്റ് ഏജൻസികൾ വഴി പഠനസൗകര്യം ഉറപ്പാക്കുമെന്നും പൊതുവിദ്യാഭ്യാസ ഡയറക്‌ടർ പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :