ന്യൂഡല്‍ഹി:|
Last Modified തിങ്കള്‍, 7 സെപ്റ്റംബര്‍ 2015 (11:56 IST)
ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി സംസ്ഥാന നിയമസഭകക്ഷി നേതാക്കളെ ഇന്നു കാണും. കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മിറ്റി ചൊവ്വാഴ്ച നടക്കാനിരിക്കെ നടക്കുന്ന കൂടിക്കാഴ്ചയില്‍
സംസ്ഥാനത്തെ രാഷ്ട്രീയ സ്ഥിതിഗതികളെക്കുറിച്ചു വിലയിരുത്തല്‍ നടത്തും.
കോണ്‍ഗ്രസിന് ആധിപത്യമുള്ള സംസ്ഥാനങ്ങളില്‍ ബിജെപിയുടെ വളര്‍ച്ചയെക്കുറിച്ചും ബിജെപിയെ പ്രതിരോധിക്കേണ്ടതെങ്ങനെയെന്നും ചര്‍ച്ച ചെയ്യുമെന്നാണ് സൂചന. അതേസമയം ചൊവ്വാഴ്ച നടക്കുന്ന വര്‍ക്കിംഗ് കമ്മിറ്റിയില്‍ നരേന്ദ്ര മോഡി സര്‍ക്കാരിനെതിരേ നടത്തേണ്ട പ്രക്ഷോഭത്തെക്കുറിച്ചു കൂടിയാലോചന നടത്തും.