അഭിറാം മനോഹർ|
Last Modified ബുധന്‍, 10 ഫെബ്രുവരി 2021 (18:17 IST)
രാഹുൽ ഗാന്ധിയും പ്രിയങ്കാഗാന്ധിയും മൃതുഹിന്ദുത്വത്തിന്റെ പ്രചാരകരാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവൻ. രാജ്യത്തെ വർഗ്ഗീയ വത്‌കരിക്കാനുള്ള ബിജെപിയുടെ ശ്രമങ്ങളെ പ്രതിരോധിക്കാൻ ഇവർക്ക് കഴിയുന്നില്ലെന്നും വിജയരാഘവൻ പറഞ്ഞു.
രാജ്യത്ത് പെട്രോൾ വില ഇത്രയധികം വർധിപ്പിച്ചിട്ടും കോണ്‍ഗ്രസ്-യുഡിഎഫ് നേതാക്കള്‍ കേന്ദ്രത്തിനെതിരെ ഒരക്ഷരം മിണ്ടുന്നില്ല. ഇത് ബിജെപിയോടുള്ള മൃദുസമീപനത്തിന്റെ ഒരു തെളിവാണെന്നും വിജയരാഘവൻ പറഞ്ഞു. ഗുജറാത്തിലും രാജസ്ഥാനിലും ആരംഭിച്ചത് അമ്പലങ്ങളില്‍ പോയി പൂജ അനുഷ്ടിച്ചാണ് രാഹുൽ ഗാന്ധി തിരെഞ്ഞെടുപ്പ് പ്രചാരണം ആരംഭിച്ചത്.
ഹിന്ദുത്വ ചിഹ്നങ്ങളുടെ കാര്യത്തില്‍ പ്രിയങ്ക ബി.ജെ.പിയോട് മത്സരിക്കുന്നത് നമ്മള്‍ കണ്ടതാണെന്നും വിജയരാഘവന്‍ പറഞ്ഞു.