സിആര്‍ രവിചന്ദ്രന്‍|
Last Modified ശനി, 18 ജനുവരി 2025 (14:28 IST)
നിയമപരമായി പുരുഷന്മാര്‍ അനാഥരാണെന്നും പുരുഷ കമ്മീഷന്‍ രൂപീകരിക്കണമെന്നും രാഹുല്‍ ഈശ്വര്‍. ഹണി റോസ് നല്‍കിയ പരാതിയില്‍ കേസെടുക്കാനാകില്ലെന്ന് പോലീസ് അറിയിച്ചതിന് പിന്നാലെയാണ് രാഹുല്‍ ഈശ്വര്‍ പ്രതികരിച്ചത്. മാധ്യമങ്ങള്‍ ഹണി റോസിന് തിരിച്ചടി എന്ന തരത്തില്‍ വാര്‍ത്ത നല്‍കിയില്ലെന്നും മാധ്യമങ്ങള്‍ക്ക് ഹണി റോസിനോട് പെറ്റമ്മ നയമാണെന്നും രാഹുല്‍ ഈശ്വര്‍ പറഞ്ഞു. പുരുഷ കമ്മീഷന് ഹണി റോസ് പിന്തുണ നല്‍കണമെന്നും രാഹുല്‍ ഈശ്വര്‍ പറഞ്ഞു.
വനിതാ, യുവജന കമ്മീഷനുകള്‍ വേട്ടയാടുന്നത് വിഷമകരമാണ്. യുവജന കമ്മീഷന്‍ തന്റെ ഭാഗം കേട്ടില്ലെന്നും രാഹുല്‍ പറയുന്നു. ഹണി റോസ് മദര്‍ തെരേസയോ ഗാന്ധിജിയോ അല്ലല്ലോയെന്നും വിമര്‍ശനത്തിന് അതീത അല്ലല്ലോയെന്നും രാഹുല്‍ ഈശ്വര്‍ ചോദിച്ചു. കൂടാതെ താന്‍ പുരുഷന്മാര്‍ക്ക് വേണ്ടി പോരാട്ടം തുടരുമെന്നും രാഹുല്‍ പറഞ്ഞു.