അപർണ|
Last Modified വെള്ളി, 19 ഒക്‌ടോബര്‍ 2018 (10:13 IST)
സന്നിധാനത്തേക്ക് പുറപ്പെട്ട മലയാളി യുവതിയുടെ കൊച്ചിയിലെ വീട് അടിച്ചു തകര്‍ത്തു. ആക്ടിവിസ്റ്റ് ആയ രഹ്ന ഫാത്തിമയുടെ വീടാണ് പ്രതിഷേധക്കാർ തകർത്തത്. വിലെ ഒമ്പത് മണിയോടെയാണ് രഹ്നയുടെ കൊച്ചിയിലെ വീടിനു നേർക്ക് അക്രമണം ഉണ്ടായത്.
യുവതി ശബരിമലയിലെത്താനുള്ള ശ്രമം നടത്തിയതില്‍ പ്രതിഷേധിച്ചാണ് ആക്രമണം നടന്നതെന്നാണ് കരുതുന്നത്. വീടിന്റെ ജനാലച്ചില്ലുകള്‍ എറിഞ്ഞു തകര്‍ത്തിട്ടുണ്ട്. വീടിനു പുറത്തുണ്ടായിരുന്ന ഗ്യാസ് കുറ്റിയും കസേരയടക്കമുള്ള സാധനങ്ങളും നശിപ്പിച്ചിട്ടുമുണ്ട്.