രേണുക വേണു|
Last Modified വെള്ളി, 15 നവംബര്‍ 2024 (08:06 IST)
കല്‍പ്പാത്തി രഥോത്സവത്തോടനുബന്ധിച്ച് പാലക്കാട് താലൂക്കിലെ എല്ലാ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജില്ലാ കലക്ടര്‍ ഇന്ന് (നവംബര്‍ 15) പ്രഖ്യാപിച്ചു. മുന്‍ നിശ്ചയിച്ച പ്രകാരമുള്ള പൊതുപരീക്ഷകള്‍ക്ക് അവധി ബാധകമല്ല.
കല്‍പ്പാത്തിയില്‍ ഇന്ന് ദേവരഥ സംഗമമാണ്. വൈകിട്ട് ആറിനു കല്‍പ്പാത്തിയിലെ നാല് ക്ഷേത്രങ്ങളില്‍ നിന്നായി ആറ് രഥങ്ങള്‍ ശ്രീ വിശാലാക്ഷി സമേത വിശ്വനാഥ സ്വാമി ക്ഷേത്രത്തിനു മുന്നില്‍ സംഗമിക്കും.
രാവിലെ ശ്രീലക്ഷ്മി നാരായണ പെരുമാള്‍ ക്ഷേത്രത്തില്‍ നിന്ന് കൃഷ്ണ രഥം ഗ്രാമവീഥിയില്‍ പ്രയാണം തുടങ്ങും. ഏകദേശം ഒരേ സമയത്തു തന്നെ ചാത്തപുരം പ്രസന്ന ഗണപതി ക്ഷേത്രത്തിലെ രഥവും ഗ്രാമവീഥിയില്‍ എത്തും. നാല് മണിയോടെ എല്ലാ തേരുകളും ഗ്രാമ വീഥിയില്‍ ഒരുമിച്ചെത്തും. രഥോത്സവത്തോടനുബന്ധിച്ച് നഗരത്തില്‍ ഗതാഗതനിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.