തെക്ക് കിഴക്കന്‍ അറബികടലില്‍ രൂപപ്പെട്ട ചക്രവാതചുഴി ന്യുന മര്‍ദ്ദമായി ശക്തി പ്രാപിച്ചു; ജൂണ്‍ 9 വരെ മഴയ്ക്ക് സാധ്യത

സിആര്‍ രവിചന്ദ്രന്‍| Last Modified ചൊവ്വ, 6 ജൂണ്‍ 2023 (08:27 IST)
തെക്ക് കിഴക്കന്‍ അറബികടലില്‍ രൂപപ്പെട്ട ചക്രവാതചുഴി ന്യുന മര്‍ദ്ദമായി ശക്തി പ്രാപിച്ചു. വടക്ക്
- വടക്ക് പടിഞ്ഞാറു ദിശയിലേക്ക് നീങ്ങുന്ന ന്യുന മര്‍ദ്ദം അടുത്ത 24 മണിക്കൂറിനുള്ളില്‍ മധ്യ കിഴക്കന്‍ അറബിക്കടലിനു സമീപമെത്തി തീവ്ര ന്യുന മര്‍ദ്ദമായി ശക്തി പ്രാപിക്കാന്‍ സാധ്യതയെന്നു കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

കേരളത്തില്‍ അടുത്ത 5 ദിവസം വ്യാപകമായി ഇടി/
മിന്നല്‍ / കാറ്റോട് കൂടിയ മഴക്ക് സാധ്യതയുണ്ട്. ജൂണ്‍ 7 മുതല്‍ 9 വരെ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :