സിആര്‍ രവിചന്ദ്രന്‍|
Last Modified ബുധന്‍, 26 ഫെബ്രുവരി 2025 (10:20 IST)
ആക്രമിക്കാന്‍ ശ്രമിച്ചാല്‍ വീട്ടില്‍ കയറി തല അടിച്ചുപൊട്ടിക്കുമെന്ന് സിപിഎം നേതാക്കള്‍ക്കെതിരെ ഭീഷണി പ്രസംഗവുമായി പി വി അന്‍വര്‍. മദ്യവും മയക്കുമരുന്നും കൊടുത്ത് പ്രവര്‍ത്തകരെ വിടുന്ന സിപിഎം നേതാക്കള്‍ക്കുള്ള സൂചനയാണ് ഇതൊന്നും ഇതില്‍ ഒരു തര്‍ക്കവും ഇല്ലെന്നും ഞങ്ങള്‍ തലയ്‌ക്കേ അടിക്കു എന്നും അന്‍വര്‍ പറഞ്ഞു.
ചുങ്കത്തറയിലെ വനിതാ പഞ്ചായത്ത് അംഗത്തെ സിപിഎം ഏരിയ സെക്രട്ടറി ഭീഷണിപ്പെടുത്തിയിരുന്നു. അന്‍വറിനൊപ്പം നടന്നാല്‍ കുടുംബം അടക്കം പണിതീര്‍ത്തു കളയും എന്നായിരുന്നു സിപിഎം ഏരിയ സെക്രട്ടറിയുടെ വോയിസ് മെസ്സേജ്. ഭീഷണിക്കെതിരെ പോലീസില്‍ പരാതി നല്‍കുമെന്ന് പിവി അന്‍വര്‍ പറഞ്ഞു.
ഒളിച്ചു നിന്ന് ഒരു രാഷ്ട്രീയപ്രവര്‍ത്തനവും നടത്താന്‍ പഠിച്ചിട്ടില്ലെന്നും മുന്നില്‍ നിന്നു തന്നെ പ്രവര്‍ത്തിക്കാനാണ് തീരുമാനമെന്നും പി വി അന്‍വര്‍ കൂട്ടിച്ചേര്‍ത്തു. പറഞ്ഞു വിടുന്ന തലകള്‍ക്കു നേരെ അടിക്കുമെന്ന് പിവി അന്‍വര്‍ വ്യക്തമാക്കി.