ഗുണ്ടാനേതാവ് പുരന്ദരന്‍ ബിജുവിനെ വെട്ടിക്കൊലപ്പെടുത്തി

തിരുവന്തപുരം| Last Updated: വെള്ളി, 30 ജനുവരി 2015 (15:19 IST)
തിരുവനന്തപുരം അരുവിക്കരയ്ക്ക് സമീപം തറട്ടയില്‍ ഗുണ്ടാനേതാവ് പുരന്ദരന്‍ ബിജു എന്ന ഭുവനചന്ദ്രനെ( 35)
വെട്ടിക്കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തി. ഇയാളുടെ കൂട്ടാളികളായ ജംബോ സുരേഷ്, ചന്ദ്രന്‍ എന്നിവര്‍ക്കും വെട്ടേറ്റു. ഇവരെ
തിരുവന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍
പ്രവേശിപ്പിച്ചിരിക്കുകയാണ്.
വ്യാഴാഴ്ച അര്‍ധരാത്രി വീട്ടുവളപ്പിലെ പുരയിടത്തിലാണ് മാരകമായി വെട്ടേറ്റ് ഭുവനചന്ദ്രനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

വീട്ടുവളപ്പില്‍ ഇവരെ മറ്റൊരു ഗുണ്ടാസംഘം ആക്രമിക്കുകയായിരുന്നെന്നാണ് പോലീസ് നല്‍കുന്ന സൂചന.
സമീപവാസികള്‍ അറിയിച്ചതിനെ തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തിയപ്പോഴേക്കും മാരകമായി പരിക്കേറ്റ ഭുവനചന്ദ്രന്‍ മരിച്ചിരുന്നു. പരിക്കേറ്റ മറ്റുള്ളവരെ പോലീസാണ് ആശുപത്രിയിലെത്തിച്ചത്. പേരൂര്‍ക്കട, വട്ടിയൂര്‍ക്കാവ്, അരുവിക്കര, ആര്യാട്, നെടുമങ്ങാട് പോലീസ് സ്റ്റേഷനുകളില്‍ നിരവധി കേസുകളില്‍ പ്രതിയാണ് കൊല്ലപ്പെട്ട ഭുവചന്ദ്രന്‍. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :