വൈകിയാണെങ്കിലും ‘പുലി’ ഇറങ്ങി; ആനന്ദത്തില്‍ ആരാധകര്‍

തിരുവനന്തപുരം:| JOYS JOY| Last Updated: വ്യാഴം, 1 ഒക്‌ടോബര്‍ 2015 (13:21 IST)
കുറച്ച് വൈകിയാണെങ്കിലും വിജയ് ചിത്രം ‘പുലി’ റിലീസ് ചെയ്തു.
ചിത്രത്തിന് യു എഫ് ഒ ലൈസന്‍സ് ലഭിക്കാത്തത് കൊണ്ടായിരുന്നു റിലീസ് വൈകിയത്. കഴിഞ്ഞദിവസം വിജയുടെ വീട്ടില്‍ ആദായനികുതി വകുപ്പ് റെയ്‌ഡ് നടന്നിരുന്നു. ഇതിനെ തുടര്‍ന്നായിരുന്നു ചിത്രത്തിന് പ്രദര്‍ശനത്തിനുള്ള ലൈസന്‍സ് കിട്ടാതിരുന്നത്.

രാവിലെ അഞ്ചു മണിക്ക് ആയിരുന്നു റിലീസ് നിശ്ചയിച്ചിരുന്നത്. എന്നാല്‍, റിലീസ് വിചാരിച്ച സമയത്ത് നടന്നില്ല. ഇതിനെ തുടര്‍ന്ന് റിലീസ് വൈകുന്നതില്‍ ആരാധകര്‍ പ്രതിഷേധിച്ചു. ചിത്രത്തിന്റെ റിലീസ് വൈകുന്നതില്‍ പ്രതിഷേധിച്ച് തിരുവനന്തപുരത്ത് തിയറ്ററുകള്‍ക്ക് നേരെ ആരാധകര്‍ കല്ലെറിഞ്ഞു.

‘പുലി’യുടെ നിര്‍മ്മാണത്തിന് കണക്കില്‍പ്പെടാത്ത പണം ഉപയോഗിച്ചെന്നും നികുതി വെട്ടിപ്പു നടത്തിയെന്നുമുള്ള പരാതിയിലാണ് വിജയിയുടെ വീട്ടില്‍ കഴിഞ്ഞദിവസം ആദായനികുതി വകുപ്പ് പരിശോധന നടത്തിയത്. 118 കോടി രൂപ ചെലവിലാണ് സിനിമ നിര്‍മ്മിച്ചതെന്ന് നിര്‍മ്മാതാക്കള്‍ അവകാശപ്പെട്ടിരുന്നു. നിര്‍മ്മാതാക്കളായ മധുര അന്‍പു, രമേഷ് എന്നിവരുടെ വസതികളിലും ഓഫിസുകളിലും പരിശോധന നടത്തിയിരുന്നു.

അതേസമയം, ജയലളിതയും വിജയുമായുള്ള ചില തര്‍ക്കങ്ങളും ചിത്രത്തിന്റെ റിലീസ് വൈകാന്‍ കാരണമായി എന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍. ഇതിനു മുമ്പും വിജയ് ചിത്രങ്ങള്‍ സമാനരീതിയിലുള്ള പ്രതിസന്ധികള്‍ നേരിട്ടുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :