പിടി തോമസ് നിലപാടുകളില്‍ ഉറച്ചു നിന്ന നേതാവ്: കെ.സുരേന്ദ്രന്‍

സിആര്‍ രവിചന്ദ്രന്‍| Last Modified ബുധന്‍, 22 ഡിസം‌ബര്‍ 2021 (16:28 IST)
തിരുവനന്തപുരം: എല്ലാ കാലത്തും തന്റെ നിലപാടുകളില്‍ ഉറച്ചു നിന്ന നേതാവായിരുന്നു പി.ടി തോമസ് എന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. പി.ടി തോമസിന്റെ അപ്രതീക്ഷിത മരണം കേരള രാഷ്ട്രീയത്തിന് നഷ്ടമാണെന്നും അദ്ദേഹം അനുശോചന സന്ദേശത്തില്‍ പറഞ്ഞു. വ്യത്യസ്ത രാഷ്ട്രീയ ധ്രുവങ്ങളിലായിരുന്നെങ്കിലും പിടിയുമായി വ്യക്തിപരമായി ഏറെ സൗഹൃദമുണ്ടായിരുന്നു. അദ്ദേഹത്തിന്റെ വിയോഗത്തില്‍ സഹപ്രവര്‍ത്തകരുടേയും കുടുംബത്തിന്റെയും ദുഖത്തില്‍ പങ്കുചേരുന്നുവെന്നും അറിയിച്ചു.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :