ഇടക്കാല പ്രസിഡന്റാണെന്ന ആരോപണം ശക്തം; പ്രതികരണവുമായി ശ്രീധരന്‍‌പിള്ള

ഇടക്കാല പ്രസിഡന്റാണെന്ന ആരോപണം ശക്തം; പ്രതികരണവുമായി ശ്രീധരന്‍‌പിള്ള

 bjp , ps sreedharan pillai , kummanam , RSS , ബിജെപി , പിഎസ് ശ്രീധരന്‍‌പിള്ള , ലോക്‍സഭാ , അമിത് ഷാ , മോദി
കോഴിക്കോട്| jibin| Last Modified ചൊവ്വ, 31 ജൂലൈ 2018 (17:57 IST)
ബിജെപി സംസ്ഥാന അധ്യക്ഷ പദവി ഏറ്റെടുത്തതിന് പിന്നാലെയുണ്ടായ ആരോപണങ്ങള്‍ക്ക് മറുപടിയുമായി അഡ്വ. പിഎസ് ശ്രീധരന്‍‌പിള്ള. താന്‍ ഇടക്കാല പ്രസിഡന്റാണെന്ന ആരോപണം ശരിയല്ല. ഇത്തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ നൂറ്റാണ്ടിലെ ഏറ്റവും വലിയ നുണയാണ്. മൂന്ന് വര്‍ഷ കാലാവധിക്കാണ് തന്നെ പ്രസിഡന്റ് സ്ഥാനത്തേക്ക് നിയമിച്ചതെന്നും അദ്ദേഹം പറഞ്ഞു.

ഹിന്ദുത്വം എന്ന ബിജെപിയുടെ അടിസ്ഥാന തത്വത്തില്‍ നിന്നുകൊണ്ട് ഹിന്ദുത്വത്തില്‍ വെള്ളം ചേര്‍ക്കാതെയുള്ള പ്രവര്‍ത്തനമാവും കേരളത്തില്‍ ബിജെപി കാഴ്ചവെക്കുക. സംസ്ഥാനത്ത് ബിജെപിക്ക് വളരാനുള്ള സാഹചര്യമുണ്ട്.
അസാധ്യം എന്ന വാക്ക് പാര്‍ട്ടിക്കുണ്ടാകില്ല. ഒരു എന്‍ഡിഎ യുഗം അല്ലെങ്കില്‍ നരേന്ദ്രമോദി യുഗം കേരളത്തില്‍ കൊണ്ടുവരാന്‍ ബിജെപിക്ക് സാധിക്കുമെന്നും ശ്രീധരന്‍‌പിള്ള വ്യക്തമാക്കി.

കേരളത്തിലെ പ്രധാന രണ്ടു മുന്നണികള്‍ക്കും ദിശാബോധം നഷ്‌ടമായ സാഹചര്യമാണുള്ളത്. ലോക്‍സഭാ തെരഞ്ഞെടുപ്പിന് മുമ്പായി പാര്‍ട്ടിയെ ശക്തമാക്കുന്നതിന് കൂടുതല്‍ പരിഗണന നല്‍കും. ജതി, മത, രാഷ്‌ട്രീയ വ്യത്യാസമില്ലാതെ എല്ലാവര്‍ക്കുമായി ബിജെപിയുടെ വാതിലുകള്‍ തുറന്നു കിടക്കുകയാണെന്നും ശ്രീധരന്‍‌പിള്ള കോഴിക്കോട് പറഞ്ഞു.

കേരളത്തിലെ രണ്ടു മുന്നണികളില്‍ നിന്നും ധാരാളം പേര്‍ ബിജെപിയിലേക്ക് വരാന്‍ ആഗ്രഹിക്കുന്നുണ്ട്. ഇങ്ങനെയുള്ളവരെ എത്തിച്ച് പാര്‍ട്ടിയുടെ അടിത്തറ ശക്തമാക്കും. തത്വാധിഷ്‌ഠിത നിലപാടും തന്ത്രാധിഷ്‌ഠിത നിലപാടും സ്വീകരിച്ചു കൊണ്ടാകും പ്രവര്‍ത്തിക്കുകയെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :