ശശീന്ദ്രനെ ഫോൺ കെണിയിലൂടെ കുടുക്കി, ചാനൽ മേധാവിയെ പ്രോസിക്യൂട്ട് ചെയ്യണം; ആന്റണി കമ്മീഷന്‍

ശശീന്ദ്രനെ ഫോൺ കെണിയിലൂടെ കുടുക്കി, ചാനൽ മേധാവിയെ പ്രോസിക്യൂട്ട് ചെയ്യണം; ആന്റണി കമ്മീഷന്‍

   PS Antony commision report , PS Antony , commision report , AK Saseendran , NCP , പിഎസ് ആന്റണി , സ്വകാര്യ ചാനല്‍ , ഫോൺ കെണി , പിണറായി വിജയന്‍
തിരുവനന്തപുരം| jibin| Last Modified ചൊവ്വ, 21 നവം‌ബര്‍ 2017 (14:39 IST)
ഫോൺകെണി കേസിൽ മുൻ ഗതാഗതമന്ത്രി എകെ ശശീന്ദ്രന് ക്ളീൻ ചിറ്റ് നൽകി ജുഡിഷ്യൽ കമ്മിഷന്‍ റിപ്പോര്‍ട്ട്. വിഷയത്തില്‍ അന്വേഷണം നടത്തിയ ജസ്‌റ്റിസ് പിഎസ് ആന്റണിയുടെ റിപ്പോർട്ടില്‍ സ്വകാര്യ ചാനലിനെതിരെ ഗുരുതരമായ ആരോപണങ്ങളാണ് ഉയര്‍ത്തിയിരിക്കുന്നാത്.

രണ്ട് വാല്യങ്ങളിലായി 405 പേജുള്ള റിപ്പോര്‍ട്ടാണ് മുഖ്യമന്ത്രി പിണറായി വിജയന് ജസ്റ്റിസ് പിഎസ് ആന്റണി കൈമാറിയത്.

ശശീന്ദ്രനെ ഫോൺ കെണിയിലൂടെ ചാനൽ കുടുക്കിയതാണെന്ന് വ്യക്തമാക്കുന്ന റിപ്പോര്‍ട്ടില്‍
ചാനലിന്റെ ലൈസൻസ് റദ്ദാക്കാൻ നടപടിയെടുക്കാനും നിർദേശമുണ്ട്. ചാനൽ മേധാവിയെ പ്രോസിക്യൂട്ട് ചെയ്യണമെന്നും ചാനലിനെതിരെ രജിസ്‌റ്റർ ചെയ്ത രണ്ട് കേസുകളുമായി മുന്നോട്ട് പോകാവുന്നതാ‍ണെന്നും വ്യക്തമാക്കി.

പൊതുഖജനാവിന് ചാനൽ നഷ്ടമുണ്ടാക്കിയതിനാല്‍ ഈ തുക ചാനലിൽ നിന്ന് തന്നെ തിരിച്ചു പിടിക്കണം. കൂടാതെ,
സംപ്രേഷണ നിയമങ്ങൾ ലംഘിച്ചാണ് ചാനല്‍ പ്രവർത്തിച്ചതെന്നും പി എസ് ആന്റണിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.
റിപ്പോര്‍ട്ടില്‍ മാധ്യമങ്ങള്‍ക്കുള്ള നിര്‍ദ്ദേശവും പിഎസ് ആന്റണി മുന്നോട്ടുവെച്ചിട്ടുണ്ട്. ദൃശ്യമാധ്യമങ്ങളെ നിയന്ത്രിക്കാന്‍ സംവിധാനങ്ങള്‍ വേണമെന്ന ആവശ്യം റിപ്പോര്‍ട്ടിലുണ്ട്.

അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :