കാട്ടാന "കബാലി" ക്ക് മുന്നിൽ ഫോട്ടോഷൂട്ട് നടത്തി പ്രകോപിപ്പിച്ചു രണ്ടു യുവാക്കൾക്കെതിരെ കേസ്

Reprentative image
എ കെ ജെ അയ്യർ| Last Modified ഞായര്‍, 17 മാര്‍ച്ച് 2024 (12:37 IST)
ഇടുക്കി: മൂന്നാറിൽ കാട്ടാന "കബാലി" ക്ക് മുന്നിൽ ഫോട്ടോഷൂട്ട് നടത്തി പ്രകോപിപ്പിച്ച സംഭവത്തിൽ രണ്ടു യുവാക്കൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു. പഴയ സ്വദേശികളായ എം.സെന്തിൽ (28), എം.മണി (26) എന്നിവരെയാണ് വന്യജീവി നിയമ പ്രകാരം ജാമ്യമില്ലാ വകുപ്പ് ചേർത്താണ് വനം വകുപ്പ് കേസ് ചാർജ്ജ് ചെയ്തത്.

മൂന്നാർ റേഞ്ചർ എസ്.ബിജുവാണ് വിവരം വെളിപ്പെടുത്തിയത്. ഇരുവരും വന്യമൃഗമായ കബാലി എന്ന ആനയെ പ്രകോപിപ്പിക്കുന്ന രീതിയിൽ ഫോട്ടോ എടുക്കുകയും വീഡിയോ പിടിക്കുകയും ചെയ്തു എന്ന കാരണത്താലാണ് ഇവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തത്. ഇരുവരും ഇപ്പോൾ ഒളിവിലാണ്.

പഴയ മൂന്നാർ ഡിവിഷനിലെ സെവൻമല എസ്റ്റേറ്റിൽ എത്തിയ ആനയുടെ മുന്നിൽ വച്ചാണ് ഇരുവരും ഫോട്ടോ ഷോട്ടിനെത്തിയതും രവി എന്ന സുഹൃത്തിനെ കൊണ്ട് ചിത്രങ്ങളും വീഡിയോയും പകർത്തിയതും. ആനയുടെ ഇരുപതു മീറ്റർ വരെ അടുത്തെത്തിയാണ് ഫോട്ടോ ഷൂട്ട് നടത്തിയത്. ഇവരെ കണ്ട ആന തിരിഞ്ഞതും മൂവരും ഓടി രക്ഷപ്പെടുകയായിരുന്നു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :