ഇന്‍റര്‍നെറ്റ് പെണ്‍വാണിഭം: അഞ്ചു പേര്‍ പിടിയില്‍

തിരുവനന്തപുരം| VISHNU.NL| Last Modified തിങ്കള്‍, 18 ഓഗസ്റ്റ് 2014 (16:50 IST)
ഇന്‍റര്‍നെറ്റ് വഴി ഇടപാടുകാരെ വരുത്തി പെണ്‍വാണിഭം നടത്തി വന്നിരുന്ന ഹൈടെക്ക് സംഘത്തെ പൊലീസ് പിടിച്ചു. ഇടപാടുകാര്‍ക്ക് പെണ്‍കുട്ടികളെ എത്തിച്ചു കൊടുക്കാന്‍ കൂട്ടുനിന്ന ഇടനിലക്കാര്‍ ഉള്‍പ്പെടെ മൂന്നു പുരുഷന്മാരും രണ്ട് സ്ത്രീകളുമാണു മെഡിക്കല്‍ കോളേജ് പൊലീസിന്‍റെ പിടിയിലായത്.

വിളപ്പില്‍ശാല ചൊവ്വള്ളൂര്‍ പൂവന്‍കോട് ലൈറ്റ്‍ഹൌസില്‍ താമസം സുള്‍ഫിക്കര്‍ (37), ഇയാളുടെ ഭാര്യ അനീജ (29), കഠിനം‍കുളം സ്വദേശി വെള്ളക്കുന്നു വീട്ടില്‍ മാത്യു (30), കരമന മുസ്ലീം പള്ളിക്കടുത്ത് താമസം സനോഫര്‍ (36), നെടുമങ്ങാട് വെള്ളനാട് സ്വദേശി ഷര്‍മ്മിള (22) എന്നിവരാണു പിടിയിലായത്,.

മെഡിക്കല്‍ കോളേജിനടുത്ത് ഉള്ളൂര്‍ ഗാര്‍ഡന്‍സില്‍ ക്രിസ്തുദാസ് മന്ദിരം എന്ന വീട് വാടകയ്ക്ക് എടുത്തായിരുന്നു ഇവര്‍ പെണ്‍വാണിഭം നടത്തിയത്. സുള്‍ഫിക്കറിന്‍റെ ഭാര്യ അനീജയാണു സോഷ്യല്‍ മീഡിയയായ വാട്സ് അപ്പ് വഴി ഇടപാടുകാരെ ബന്ധപ്പെടുന്നത്. ഇവര്‍ പെണ്‍കുട്ടികളുടെ ഫോട്ടോ ഇടപാടുകാര്‍ക്ക് അയച്ചു കൊടുക്കുകയും പിന്നീട് സുള്‍ഫിക്കറെ ബന്ധപ്പെടുകയും
ചെയ്യും. തുടര്‍ന്ന് സുള്‍ഫിക്കര്‍ സ്വന്തം കാറില്‍ ഇവരെ വീട്ടിലെത്തിക്കുകയായിരുന്നു ഇവരുടെ രീതി.

സ്വന്തം കാറിലാകുമ്പോള്‍ നാട്ടുകാര്‍ക്ക് സംശയം ഉണ്ടാകില്ല എന്നായിരുന്നു ഇവരുടെ ധാരണ. ഡിസിപി അജിതാ ബീഗത്തിനു ലഭിച്ച ഒരു രഹസ്യ സന്ദേശത്തെ തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണ്‌ പ്രതികള്‍ വലയിലായത്. അനുജയ്ക്ക് നേരത്തേ തന്നെ പെണ്‍വാണിഭ കേന്ദ്രം നടത്തിയതിന്‍റെ പേരില്‍ പൂജപ്പുര പൊലീസില്‍ കേസുണ്ട്



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :