ദളിത് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസ്: ഫാറൂഖ് കോളേജ് മലയാള വിഭാഗം പ്രൊഫസര്‍ അറസ്റ്റില്‍

ദളിത് വിദ്യാര്‍ത്ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ഫാറൂഖ് കോളേജ് മലയാള വിഭാഗം പ്രൊഫസറെ പൊലീസ് അറസ്റ്റ് ചെയ്തു.

kozhikkode, rape, police, arrest, proffeser, farook college കോഴിക്കോട്, പീഡനം, പൊലീസ്, അറസ്റ്റ്, ഫാറൂഖ് കോളേജ്,  പ്രൊഫസര്‍
കോഴിക്കോട്| സജിത്ത്| Last Modified ബുധന്‍, 27 ജൂലൈ 2016 (11:16 IST)
ദളിത് വിദ്യാര്‍ത്ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ഫാറൂഖ് കോളേജ് മലയാള വിഭാഗം പ്രൊഫസറെ പൊലീസ് അറസ്റ്റ് ചെയ്തു. പീഡന കേസ് പരാതിയെ തുടര്‍ന്ന് കഴിഞ്ഞ ദിവസം രാവിലെ എട്ടരമണിയോടെയാണു എഴുത്തുകാരന്‍ കൂടിയായ ഡോ.അസീസ് തരുവണ പൊലീസിനു മുമ്പാകെ കീഴടങ്ങിയത്.

2015 മാര്‍ച്ച് ഏപ്രില്‍ മാസങ്ങളില്‍ തന്നെ പ്രൊഫസര്‍ പീഡിപ്പിച്ചു എന്നാണു ദളിത് വിദ്യാര്‍ത്ഥിനി ഫാറൂഖ് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്. ഇതിനെ തുടര്‍ന്ന് സൌത്ത് അസിസ്റ്റന്‍റ് കമ്മീഷണര്‍ കേസ് അന്വേഷിച്ചിരുന്നു.

ആദ്യം ഭീഷണിപ്പെടുത്തി പീഡിപ്പിച്ചു, തുടര്‍ന്ന് ഇത് വെളിപ്പെടുത്തും എന്നു പറഞ്ഞു നിരവധി തവണ പീഡിപ്പിച്ചു. പിന്നീട് വിവാഹം കഴിക്കാം എന്ന് വിശ്വസിപ്പിച്ചും പീഡിപ്പിച്ചു. എന്നാല്‍ പിന്നീട് വിവാഹ തീരുമാനത്തില്‍ നിന്ന് പ്രൊഫസര്‍ പിന്മാറുകയായിരുന്നു എന്നാണു പരാതിയില്‍ പറയുന്നത്.

പരാതി ഉണ്ടാകും എന്നറിഞ്ഞ പ്രൊഫസര്‍ നേരത്തേ തന്നെ അവധിയില്‍
പ്രവേശിച്ചിരുന്നു. എന്നാല്‍ പൊലീസില്‍ പരാതി നല്‍കിയതറിഞ്ഞ് ഒളിവില്‍ പോവുകയായിരുന്നു എന്ന് പൊലീസ് വെളിപ്പെടുത്തി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :