വിഡി സതീശനും അൻവർ സാദത്തിനുമെതിരെ വിജിലൻസ് അന്വേഷണത്തിന് അനുമതി നിഷേധച്ച് സ്‌പീക്കർ

വെബ്ദുനിയ ലേഖകൻ| Last Updated: വ്യാഴം, 3 ഡിസം‌ബര്‍ 2020 (09:44 IST)
തിരുവനന്തപുരം: യുഡിഎഫ് എംഎൽഎമാരായ വിഡി സതീഷൻ, അൻവർ സാദത്ത് തുടങ്ങിയവർക്കെതിരെ വിജിലൻസ് അന്വേഷണത്തിന് അനുമദി നിഷേധിച്ച് സ്‌പീക്കർ പി ശ്രീരാമകൃഷ്ണൻ. അന്വേഷണം നടത്താൻ മതിയായ തെളിവുകൽ ഇല്ലെന്ന് ചുണ്ടിക്കാട്ടിയാണ് സ്പീക്കർ അനുമതി നിഷേധിച്ചത്. കൂടുതൽ തെളിവുകളുമായി വന്നാൽ വീണ്ടും പരിഗണിയ്ക്കാം എന്ന് സ്പീക്കർ ആഭ്യന്താര വകുപ്പിനെ അറിയിയ്ക്കുകയായിരുന്നു.

വിഡി സതീഷൻ പറവൂർ മണ്ഡലത്തിൽ നടപ്പിലാക്കിയ പുനർജനി പദ്ധതിയ്ക്ക് ചട്ടങ്ങൾ മറികടന്ന് വിദേശ സഹായം കൈപ്പറ്റി എന്ന് പരാതി നേരത്തെ തന്നെ അഭ്യന്തര വകുപ്പ് തള്ളിയിരുന്നു എന്നാൽ പരാതിക്കാരൻ വിജിലൻസിനെ സമീപച്ചതോടെയാണ് അന്വേഷണത്തിന് അനുമതി തേടി വിജിലൻസ് സ്പീക്കറെ സമീപച്ചത്. ആലുവയിൽ പാലം നിർമ്മാണം വകുയിരുത്തിയതിനേക്കാളും അധികം തുകയ്ക്കാണ് പൂർത്തിയാക്കിയത് എന്നായിരുന്നു അൻവർ സാദത്ത് എംഎൽഎയ്ക്ക് എതിരായ ആരോപണം. എന്നാൽ വിഡി സതിശൻ ചട്ടം ലംഘിച്ച് വിദേശ സഹയം സ്വീകരിച്ചതിന് പരാതിക്കാരൻ തെളിവ് ഹാജരാക്കിയിട്ടില്ല, എന്നും, പാലം നിർമ്മാണത്തിന്റെ എസ്റ്റിമേറ്റ് പുതുക്കിയതാണ് തുക വർധിയ്ക്കാൻ കാരണം എന്നും സ്പീക്കാർ വിലയിരുത്തുകയായിരുന്നു.





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :