ധാന്യങ്ങള്‍ സൂക്ഷിക്കുമ്പോള്‍ പ്രാണികളുടെ ശല്യം ഉണ്ടാകാറുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിരിക്കണം

സിആര്‍ രവിചന്ദ്രന്‍| Last Modified ഞായര്‍, 24 നവം‌ബര്‍ 2024 (16:06 IST)
നമ്മുടെ അടുക്കളയില്‍ ഒഴിവാക്കാനാവാത്തതാണ് പയറുവര്‍ഗ്ഗങ്ങളും മറ്റ് ധാന്യങ്ങളും. എന്നാല്‍ ഇവ ദീര്‍ഘകാലത്തേക്ക് സൂക്ഷിച്ച് വയ്ക്കുമ്പോള്‍ നേരിടുന്ന വലിയ പ്രശ്‌നമാണ് ചെറു പ്രാണികളുടെ ആക്രമണവും പൂപ്പല്‍ പോലുള്ളവ വരുന്നതും. ചെറിയ ചില കാര്യങ്ങള്‍ ശ്രദ്ധിക്കുന്നതിലൂടെ നമുക്ക് ഇവയെ തുരത്താനാകും. അതിന് ആദ്യം ശ്രദ്ധിക്കേണ്ടത് അവയില്‍ ഈര്‍പ്പമടങ്ങിയിട്ടുണ്ടോ എന്ന് നോക്കുകയാണ്. ഒരംശമെങ്കിലും ഈര്‍പ്പം അടങ്ങിയിട്ടുണ്ടെങ്കില്‍ അത്തരത്തിലുള്ള പയറുവര്‍ഗ്ഗങ്ങള്‍ ദീര്‍ഘകാലത്തേക്ക് സൂക്ഷിച്ച് വയ്ക്കാന്‍ ആവില്ല. അവ വേഗത്തില്‍ തന്നെ പ്രാണികളെ ആകര്‍ഷിക്കുകയും കേടായി പോവുകയും ചെയ്യുന്നു. ആദ്യം ചെയ്യേണ്ടത് സൂക്ഷിക്കേണ്ട ധാന്യങ്ങള്‍ നന്നായി ഉണക്കുക എന്നതാണ്. ഉണക്കുന്നതിനു മുന്‍പ് അതില്‍ ഒരു സ്പൂണ്‍ കടുകെണ്ണ ചേര്‍ത്തത് നന്നായി എല്ലാ ധാന്യങ്ങളിലേക്കും മിക്‌സ് ചെയ്തു അത് വെയിലത്ത് വച്ച് ഉണക്കിയതിനു ശേഷം എയര്‍ ടൈറ്റ് കണ്ടെയ്‌നറുകള്‍ സൂക്ഷിക്കാം.

ഇതിന്റെ രൂക്ഷമായ മണം ഉള്ളതുകൊണ്ട് പ്രാണികള്‍ ഇതിലേക്ക് വരില്ല. അതുപോലെതന്നെ മറ്റൊരു മാര്‍ഗമാണ് വേപ്പില. വേപ്പിലയില്‍ ധാരാളം ആന്റിബാക്ടീരിയല്‍ ഗുണങ്ങള്‍ അടങ്ങിയിട്ടുണ്ട്. കുറച്ച് വേപ്പില എടുത്ത് വെയിലത്ത് വെച്ച് ഉണക്കിയതിനുശേഷം ധാന്യങ്ങള്‍ സൂക്ഷിക്കുന്ന പാത്രത്തില്‍ ഇട്ട് അടച്ചുവെച്ചാല്‍ പ്രാണികള്‍ അതില്‍ കടക്കില്ല. കൂടാതെ ധാന്യങ്ങളിലെ ഈര്‍പ്പം ഇല്ലാതാക്കാന്‍ അലുമിനിയം ഫോയില്‍ പേപ്പറും ഉപയോഗിക്കാം.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :