സ്ത്രീകളെ ഉപഭോഗവസ്തുക്കളായി കാണുന്നത് അനുവദിക്കാനാവില്ലെന്ന് രാഷ്ട്രപതി ദ്രൗപതി മുര്‍മു

സിആര്‍ രവിചന്ദ്രന്‍| Last Modified ബുധന്‍, 28 ഓഗസ്റ്റ് 2024 (20:43 IST)
സ്ത്രീകളെ ഉപഭോഗവസ്തുക്കളായി കാണുന്നത് അനുവദിക്കാനാവില്ലെന്ന് രാഷ്ട്രപതി ദ്രൗപതി മുര്‍മു. രാജ്യത്തെ സ്ത്രീകളുടെ ഉയര്‍ച്ച തടയുന്നതും അംഗീകരിക്കാനാവില്ല. വാര്‍ത്താ ഏജന്‍സിയോട് സംസാരിക്കുകയായിരുന്നു രാഷ്ട്രപതി.

സ്ത്രീകളെ കഴിവില്ലാത്തവരായും ബുദ്ധിയും ശക്തിയും ഇല്ലാത്തവരായും ചിലര്‍ കാണുന്നുണ്ടെന്നും രാഷ്ട്രപതി കുറ്റപ്പെടുത്തി.സ്ത്രീകള്‍ക്കെതിരെയുളള വൈകൃത ചിന്ത തടയണം. സ്ത്രീകളെ കഴിവില്ലാത്തവരായും ബുദ്ധിയും ശക്തിയും ഇല്ലാത്തവരായും ചിലര്‍ കാണുന്നുണ്ട്. ഇതൊന്നും അംഗീകരിക്കാന്‍ കഴിയുന്ന കാര്യങ്ങളല്ല. കൊല്‍ക്കത്തയിലെ ഡോക്ടറുടെ കൊലപാതകത്തില്‍ രാഷ്ട്രപതി രൂക്ഷ വിമര്‍ശനമാണ് നടത്തിയത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :