പ്രേമത്തിന്റെ വ്യാജ പകര്‍പ്പുകള്‍: വ്യാഴാഴ്ച തിയേറ്ററുകള്‍ അടച്ചിടും

കാച്ചി| Last Modified തിങ്കള്‍, 6 ജൂലൈ 2015 (17:33 IST)
പ്രേമം എന്ന സിനിമയുടെ വ്യാജപതിപ്പുകള്‍ ഇന്റര്‍നെറ്റില്‍ പ്രചരിക്കുന്നതില്‍ പ്രതിഷേധിച്ച് വ്യാഴാഴ്‌ച സംസ്ഥാനത്തെ എ ക്ലാസ്‌ തീയറ്ററുകള്‍ അടച്ചിടും. ഇന്ന് കൊച്ചിയില്‍ ചേര്‍ന്ന എക്സിക്യൂട്ടീവ് കമ്മറ്റി യോഗത്തിന്റെതാണ് തീരുമാനം.

സംസ്ഥാനത്തെ 380 എ ക്ലാസ്‌ തീയറ്ററുകളാണു സമരം ചെയ്യുന്നത്‌.
സമരം ചെയ്‌തിട്ടും നടപടിയുണ്‌ടായില്ലെങ്കില്‍ അനിശ്ചിതകാല സമരത്തിലേക്കു പോകുമെന്നും ഫിലിം എക്‌സിബിറ്റേഴ്സ്‌ ഫെഡറേഷന്‍ മുന്നറിയിപ്പു നല്‌കി. തീയറ്ററുകള്‍ അടച്ചിടുന്നത് റംസാന്‍ ചിത്രങ്ങളുടെ റിലീസിനെ ബാധിക്കും. ബ്രഹ്മാണ്ഡ ചിത്രമായ ബാഹുബലിയുടെ കേരളത്തിലെ റിലീസും ഇതോടെ പ്രതിസന്ധിയിലായിരിക്കുകയാണ്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :