ഗർഭിണി ഭർതൃഗൃഹത്തിൽ തൂങ്ങിമരിച്ച നിലയിൽ

എ കെ ജെ അയ്യർ| Last Modified ഞായര്‍, 19 ഫെബ്രുവരി 2023 (08:54 IST)
തിരുവനന്തപുരം: മൂന്നുമാസം ഗർഭിണിയായ യുവതിയെ ഭർതൃഗൃഹത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. മണക്കാട് അട്ടക്കുളങ്ങര ശ്രീവള്ളിയിൽ ഗോപീകൃഷ്ണന്റെ ഭാര്യ ദേവിക (22) ആണ് മരിച്ചത്. ഒരു വർഷം മുമ്പാണ് ഇവരുടെ വിവാഹം നടന്നത്. മരണത്തിൽ ദുരൂഹതയുണ്ടെന്നു ആരോപിച്ചു ബന്ധുക്കൾ പോലീസിൽ പരാതി നൽകിയിട്ടുണ്ട്.

കഴിഞ്ഞ ദിവസം ഉച്ച കഴിഞ്ഞാണ് ദേവികയെ വീട്ടിലെ മുറിക്കുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. കുടുംബപ്രശ്നങ്ങളാവാം കാരണമെന്നാണ് പോലീസ് നിഗമനം. ദേവികയുടെ പിതാവ് ഇതുമായി ബന്ധപ്പെട്ടു ഫോർട്ട് പോലീസിൽ പരാതി നൽകിയതായി പോലീസ് അറിയിച്ചു. ഫോർട്ട് പോലീസ് സി.ഐ രാകേഷിന്റെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ശ്രീചിത്രാ മെഡിക്കൽ സെന്ററിലെ ഫിസിയോ തെറാപ്പിസ്റ്റാണ് ഗോപീകൃഷ്ണൻ. ശാസ്തമംഗലം പൈപ്പിന്മൂട് അർച്ചനയിൽ ഷാജി - മീനാകുമാരി ദമ്പതികളുടെ മകളാണ് മരിച്ച ദേവിക.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :