സുവിശേഷകൻ വാമനപുരം ആറ്റിൽ മുങ്ങിമരിച്ചു

എ കെ ജെ അയ്യർ| Last Modified വെള്ളി, 7 ഏപ്രില്‍ 2023 (13:49 IST)
തിരുവനന്തപുരം: വാമനപുരം ആറ്റിൽ കുളിക്കാനിറങ്ങിയ സുവിശേഷകൻ മുങ്ങിമരിച്ചു. വെഞ്ഞാറമൂട് മാണിക്കൽ കുതിരക്കുളം വാധ്യാരുകോണം തടത്തരികത്ത് വീട്ടിൽ വിത്സൺ - എസ്തേർ ദമ്പതികളുടെ മകൻ വിനേഷ് (44) ആണ് മുങ്ങിമരിച്ചത്.

കഴിഞ്ഞ ദിവസം രാവിലെ ഒമ്പതരയോടെയാണ് സംഭവം. പേരൂർക്കട ഡിവൈൻഗ്രെയ്‌സ് ചർച്ചിലെ സുവിശേഷകനായ ഇദ്ദേഹം ആര്യനാട് പുറത്തിപ്പാറ അംബേദ്‌കർ കോളനിയിൽ ബൈബിൾ കൺവെൻഷനിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു.
താവയ്ക്കൽ കടവിൽ സുഹൃത്തുക്കൾക്കൊപ്പം കുളിക്കാനിറങ്ങവേയാണ് ഇദ്ദേഹം കയത്തിൽ പെട്ട് മുങ്ങിമരിച്ചത്. കയത്തിൽ പെട്ട ഇദ്ദേഹത്തെ ഉടൻ തന്നെ പുറത്തെടുത്തു വിതുര സർക്കാർ വക താലൂക്ക്

ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :