പോത്തന്‍കോട്|
Sajith|
Last Modified ചൊവ്വ, 8 മാര്‍ച്ച് 2016 (11:58 IST)
അനധികൃതമായി മണ്ണെടുപ്പ് നടത്തിയത് തടയാനെത്തിയ പോത്തന്‍കോട് എസ് ഐ വി എസ് പ്രശാന്തിനെതിരെ ഗുണ്ടാ ആക്രമണം നടന്നു. ഇതുമായി ബന്ധപ്പെട്ട് നാലു പേരെ പൊലീസ് അറസ്റ്റ് ചെയ്തു.
കണിയാപുരം പള്ളിനട അഷറഫ് (40), വിഴിഞ്ഞ കോട്ടപ്പുറം സ്വദേശി ജോയി (43) എന്നിവര്‍ക്കൊപ്പം മറ്റ് രണ്ടു പേരെയുമാണു പൊലീസ് അറസ്റ്റ് ചെയ്തത്. ഇതില്‍ രണ്ട് പേരെ ജാമ്യത്തില്‍ വിട്ടയച്ചു.
കഴിഞ്ഞ ദിവസം രാവിലെ പത്തു മണിയ്ക്കായിരുന്നു സംഭവം. കോലിയക്കോട് വില്ലേജിലെ കാഞ്ഞാംപാറയിലെ മൂന്നു കുന്നുകള്‍ ചേരുന്നിടത്തായിരുന്നു എട്ട് ലോറികള്‍ ഉപയോഗിച്ച്
അനധികൃത മണ്ണെടുപ്പ് നടത്തിയത്.