കൊവിഡ് ബാധിച്ചവർക്ക് തപാൽവോട്ട്: ഉദ്യോഗസ്ഥർ വീട്ടിലെത്തി വോട്ടുചെയ്യിയ്ക്കും

വെബ്ദുനിയ ലേഖകൻ| Last Modified ബുധന്‍, 18 നവം‌ബര്‍ 2020 (08:58 IST)
തിരുവനന്തപുരം: കൊവിഡ് ബാധിതർക്ക് സ്വന്തം വീടുകളിൽ തന്നെ വോട്ടുരേഖപ്പെടുത്താൻ അവസരം ഒരുക്കുന്നത് സർക്കാരിന്റെയും തെരഞ്ഞെടുപ്പ് കമ്മീഷന്റെയും പരിഗണനയിൽ. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ കൊവിഡ് ബാധിതരുടെ വീടുകളിലെത്തി വോട്ടുചെയ്യിയ്ക്കുന്ന സംവിധാനമാണ് സജീവ പരിഗണനയിൽ ഉള്ളത്. തപാൽ ബാലറ്റിന്റെ അന്തിമ ചട്ടങ്ങൾ ഉടൻ പുറത്തിറക്കും. വോട്ടെടുപ്പിന് തൊട്ടുമുൻപുള്ള ദിവസങ്ങളിൽ കൊവിഡ് സ്ഥിരീകരിച്ചവർ, നേരത്തെ കൊവിഡ് ബാധിച്ചവർ എന്നിങ്ങനെ രണ്ടായി തിരിച്ചാണ് ക്രമീകരണം.

നേരത്തെ കൊവിഡ് ബാധിച്ചവരുടെ വീടുകളിലാണ് റിട്ടേർണിങ് ഓഫീസറുടെ പദവിയിലുള്ള ഉദ്യോഗസ്ഥരെത്തി വോട്ടുചെയ്യിപ്പിയ്ക്കുക. ഈ നടപടിക്രമങ്ങളുടെ വീഡിയോ ചിത്രീകരിയ്ക്കും. മുൻകൂട്ടി സന്ദേശം അയച്ച ശേഷമാണ് ഉദ്യോഗസ്ഥർ വീട്ടിലെത്തുക. ഉദ്യോഗസ്ഥർ വിട്ടിലെത്തുമ്പോൾ വോട്ടറെ കാണാനായില്ലെങ്കിൽ, ഒരിയ്ക്കൽകൂടി എത്തും. രണ്ടാം തവണയും കാണാനായില്ലെങ്കിൽ പിന്നീട് അവസരം ഉണ്ടായിരിയ്കില്ല.

ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ പോളിങ്ങിന് പത്ത് ദിവസം മുൻപ് തന്നെ രോഗികളൂടെ വിവരങ്ങൾ ശേഖരിച്ച് തുടർച്ചയായ ആറുദിവസം നിരീക്ഷിയ്ക്കും. ഈ വിവരങ്ങൾ ജില്ല തെരഞ്ഞെടുപ്പ് ഒഫീസർക്ക് കൈമാറും. തുടർന്നാണ് തപാൽ വോട്ട് ചെയ്യേണ്ടവരുടെ വിവരങ്ങൾ വരണാധികാരികൾക്ക് കൈമാറുക. പോളിങിന് തൊട്ടു‌മുൻപുള്ള ദിവസങ്ങളിൽ കൊവിഡ് സ്ഥിരീകരിയ്ക്കുന്നവർക്ക്. പൊളിങ്ങിന്റെ അവസാന മണിക്കൂറുകളിൽ ബൂത്തുകളിലെത്തി വോട്ടുരേഖപ്പെടുത്താം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :