തപാല്‍ വകുപ്പും സ്മാര്‍ട്ടാകാന്‍ തയ്യാറെടുക്കുന്നു

തിരുവനന്തപുരം| Last Modified ശനി, 11 ഒക്‌ടോബര്‍ 2014 (16:05 IST)
ആധുനിക വാര്‍ത്താവിനിമയ ലോകത്തെ പ്രധാന സംവിധാനങ്ങളായ സ്മാര്‍ട്ട്‌ ഫോണ്‍, ഇ-കോമേഴ്സ്‌ എന്നിവ ഉള്‍പ്പെടെയുള്ള സംവിധാനങ്ങളുമായി തപാല്‍ വകുപ്പ്‌ സേവന വാഗ്ദാനങ്ങളുമായി പുതിയ മുന്നേറ്റങ്ങള്‍ക്കൊരുങ്ങുകയാണ്‌. ഉടനറ്റി പണം കൈമാറാനുള്ള ഇലക്ട്രോണിക്‌ മണി ഓര്‍ഡറുകള്‍ ഉള്‍പ്പെടെയുള്ള സേവനങ്ങള്‍ ഇപ്പോള്‍ തന്നെ പോസ്റ്റ്‌ ഓഫീസുകളില്‍ ലഭ്യമായിക്കഴിഞ്ഞു.

ഇതിനു പുറമേ സേവിംഗ്സ്‌ അക്കൌണ്ട്‌ ഉടമകള്‍ക്കായി എ.റ്റി.എം. കൌണ്ടറുകള്‍ ഉള്‍പ്പെടെ നിരവധി ആധുനിക സംവിധാനങ്ങളും ഒരുക്കാന്‍ തയ്യാറെടുക്കുകയാണ്‌. ഇതിന്‍റെ ഭാഗമായി കോര്‍ബാങ്കിംഗ്‌ സംവിധാനത്തില്‍ പെടുത്തി 56 എ.റ്റി.എം കൌണ്ടറുകള്‍ എല്ലാ ഹെഡ്‌ പോസ്റ്റ്‌ ഓഫീസുകളിലും അഞ്ച്‌ സബ്‌ പോസ്റ്റ്‌ ഓഫീസുകളിലും സ്ഥാപിക്കുന്നു. ഇതിന്‍റെ പ്രവര്‍ത്തനങ്ങള്‍ അന്തിമ ഘട്ടത്തിലേക്ക്‌ നീങ്ങിക്കൊണ്ടിരിക്കുകയാണ്‌.

കാഷ്‌ ഓണ്‍ ഡെലിവറി സംവിധാനം ഉള്‍പ്പെടെ നല്‍കാന്‍ തയ്യാറായി ആമസോണ്‍ ഉള്‍പ്പെടെയുള്ള പ്രമുഖ ഓണ്‍ലൈന്‍ കമ്പനികളുമായി ചേര്‍ന്ന് സേവനങ്ങള്‍ ഏര്‍പ്പെടുത്താനും പോസ്റ്റല്‍ വകുപ്പ്‌ കരാറുണ്ടാക്കിക്കഴിഞ്ഞു.




മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :