സിആര്‍ രവിചന്ദ്രന്‍|
Last Updated:
ചൊവ്വ, 10 ഡിസംബര്‍ 2024 (20:25 IST)
തിരുവനന്തപുരം: ആകർഷകമായ പരസ്യങ്ങളിലൂടെയുള്ള ചിട്ടി വഴി സമ്പാദിക്കുന്നതു പോലെയോ അതിലുപരിയോ ആയ രീതിയിൽ ഉള്ള ഏറ്റവും സുരക്ഷിതമായ സമ്പാദ്യ രീതിയാണ് പോസ്റ്റ് ഓഫീസ് നിക്ഷേപം. നിലവിൽ ഏറ്റവും ആകർഷകമായ ഒരു പോസ്റ്റ് ഓഫീസ് നിക്ഷേപ പദ്ധതിയാണ് പ്രതിദിനം 333 രൂപ നിക്ഷേപിച്ച് 7 ലക്ഷം നേടുന്ന പദ്ധതി. പോസ്റ്റ് ഓഫീസിന്റെ ഈ ജനപ്രിയ പദ്ധതിയിൽ 5 വർഷം പണം
നിക്ഷേപിച്ച് 7 ലക്ഷം രൂപയിലധികം നേടാൻ സാധിക്കും.
ഈയിടെ ആരംഭിച്ച പുതിയ പദ്ധതിയിൽ പ്രതിദിനം 333 രൂപ നിക്ഷേപിച്ചാൽ പ്രതിമാസം 10,000 രൂപയാകും. ഇത് ഒരു വർഷത്തിൽ 1.20 ലക്ഷം രൂപയുടെ നിക്ഷേപം ആയി ഉയരും. ഈ രീതിയിൽ പദ്ധതി കാലാവധി തീരുന്ന 5 വർഷം കൊണ്ട് നിക്ഷേപം 5,99,400 രൂപയായി മാറും. ഈ തുകയുടെ 6.8 ശതമാനം പലിശ കൂടി കൂട്ടുമ്പോൾ 1,15,427 രൂപ പലിശയായി ലഭിക്കും. കാലാവധി പൂർത്തിയാകുമ്പോൾ നമുക്ക് ലഭിക്കുക 7,14,827 രൂപയാണ്.