വെബ്ദുനിയ ലേഖകൻ|
Last Modified ബുധന്‍, 10 ജൂണ്‍ 2020 (10:45 IST)
ഓയൂർ: അഞ്ചാം ക്ലാസിലെ ഓൺലൈൻ പഠന ക്ലാസ് ഗ്രൂപ്പിൽ ആശ്ലീല വീഡിയോ പങ്കുവച്ച അധ്യാപകനെ പൊലീസ് അറസ്റ്റ് ചെയ്തു. മരുതംപള്ളി സ്വദേശി മനോജ് കെ മാത്യുവിനെയാണ് (45) പൊലീസ് അറസ്റ്റ് ചെയ്തത്. ഓയൂര്‍ ചുങ്കത്തറ വെളിനല്ലൂര്‍ ഇഇടിയുപി സ്കൂളിലെ അഞ്ചാം ക്ലാസ് ഓണ്‍ലൈന്‍ പഠനഗ്രൂപ്പിൽ ചൊവ്വാഴ്ച 11 മണിയോടെയാണ് അശ്ലീല വീഡിയോ പ്രത്യക്ഷപപ്പെട്ടത്. രക്ഷിതാക്കൾക്കൊപ്പം വിദ്യാർത്ഥികൾ മലയാളം പഠന ക്ലാസിൽ പ്പങ്കെടുക്കുമ്പോഴാണ് സംഭവം
രക്ഷിതാക്കൾ ഉടൻ തന്നെ പ്രധാന അധ്യാപികയെ വിവരമറിയിക്കുകയായിരുന്നു. പ്രധാന അധ്യാപിക ഉടൻ തന്നെ അധ്യാപകനിൽനിന്നും വിശദീകരണം തേടി. തന്റെ ഫോണിൽ നിന്നുമാണ് വീഡിയ ഗ്രൂപ്പിലേക്ക് വന്നത് എന്നാൽ താനല്ല വീഡിയോ അയച്ചത് എന്നും സുഹൃത്ത് ഫോൺ ഉപയോഗീയ്ക്കുന്നതിനിടെ അറിയാതെ വീഡിയോ ഗ്രൂപ്പിലേയ്ക്ക് ഫോർവേഡ് ആയതാണെന്നുമായിരുന്നു അധ്യാപകന്റെ വിശദീകരണം. സംഭവത്തെ തുടർന്ന് സ്കൂളിൽ അധ്യാപക യോഗം വിളച്ച് വെളിയം എഇഒയ്ക്കും സ്കൂള്‍ മാനേജര്‍ക്കും റിപ്പോര്‍ട്ട് നൽകുകയും. പൂയപ്പള്ളി പോലീസില്‍ പരാതിയും നൽകുകയുമായിരുനു