ഇസ്ലാമിക രാജ്യം സ്ഥാപിക്കാന്‍ വിദേശഫണ്ട് സ്വീകരിച്ച് മതപരിവർത്തനം നടത്താറുണ്ടെന്ന്; പോപ്പുലര്‍ ഫ്രണ്ടിനെതിരെ അന്വേഷണത്തിന് ഡിജിപിയുടെ നിര്‍ദേശം

തിരുവനന്തപുരം, ബുധന്‍, 1 നവം‌ബര്‍ 2017 (19:53 IST)

 popular front , DGP , police , loknath behera , kerala , ലോക്നാഥ് ബെഹ്റ , പൊലീസ് , ഇന്റലിജൻസ് , ഡിജിപി , മതപരിവർത്തനം

പോപ്പുലര്‍ ഫ്രണ്ടിന്റെ വിദേശ പണമിടപാടുകള്‍ പരിശോധിക്കുമെന്ന് സംസ്ഥാന പൊലീസ് മേധാവി  ലോക്നാഥ് ബെഹ്റ. പോപ്പുലർ ഫ്രണ്ട് വിദേശഫണ്ട് സ്വീകരിച്ച് മതപരിവർത്തനം നടത്താറുണ്ടെന്ന വെളിപ്പെടുത്തൽ പുറത്തുവന്നതിന് പിന്നാലെയാണ് ഡിജിപിയുടെ തീരുമാനം.

വിദേശഫണ്ട് സ്വീകരിക്കുന്നെന്ന വെളിപ്പെടുത്തലിനെക്കുറിച്ചു അന്വേഷിക്കാന്‍ ഇന്റലിജൻസ് വിഭാഗം മേധാവിക്കു നിർദേശം നൽകിയതായി ഡിജിപി വ്യക്തമാക്കി. അന്വേഷണ റിപ്പോര്‍ട്ട് ലഭിച്ച ശേഷം നിയമനടപടികളിലേക്ക് കടക്കുമെന്നും അദ്ദേഹം പറഞ്ഞു.

പോപ്പുലര്‍ ഫ്രണ്ട് നേതാക്കളുടെ വെളിപ്പെടുത്തൽ നടന്നതു മറ്റു സംസ്ഥാനത്താണങ്കിലും കേരളത്തെക്കുറിച്ച് പരാമർശിച്ചതിനാൽ ഗൗരവമായി കാണുന്നൂവെന്നും ഡിജിപി പറഞ്ഞു.

രാജ്യത്തും പിന്നീട് മറ്റു സ്ഥലങ്ങളിലും ഇസ്ലാമിക രാജ്യം സ്ഥാപിക്കുകയാണ് സംഘടനയുടെ ലക്ഷ്യം. അതിനായി സംഘടിതമായി മതപരിവര്‍ത്തനം നടത്താറുണ്ടെന്നും വിദേശത്ത് നിന്ന് ഹവാല വഴി പണം സ്വീകരിച്ചിട്ടുണ്ടെന്നും ഒളിക്യാമറയില്‍ പോപ്പുലര്‍ ഫ്രണ്ട് നേതാക്കള്‍ പറയുന്ന വെളിപ്പെടുത്തലുകള്‍ പ്രമുഖ മാധ്യമം കഴിഞ്ഞ ദിവസം പുറത്ത് വിട്ടിരുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ എ​ൻ​ടി​പി​സി താ​പ​നി​ല​യ​ത്തി​ൽ സ്ഫോ​ട​നം; ഒമ്പതു പേ​ർ മ​രി​ച്ചു - നൂറിലേറെ പേര്‍ക്ക് പരുക്ക്

ഉത്തര്‍പ്രദേശിലെ റായ്ബറേലിക്കടുത്ത് ഉച്ചഹാറില്‍ നാഷണല്‍ തെര്‍മല്‍ പവര്‍ കോര്‍പറേഷന്റെ ...

news

പിണറായി വിളിച്ചുവരുത്തിയത് വെറുതയല്ല; തോമസ് ചാണ്ടി രാജിക്ക്! ?

വിവാദങ്ങളാണ് പിണറായി വിജയന്‍ സര്‍ക്കാരിന്റെ ശോഭ കെടുത്തുന്നത്. സര്‍ക്കാരിന്റെ ആദ്യ ...

news

സുരേഷ് ഗോപിക്കെതിരെ പരാതിയുമായി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി

നടനും ബിജെപി എം‌പിയുമായ സുരേഷ് ഗോപിക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് യൂത്ത് ...

Widgets Magazine