രേണുക വേണു|
Last Modified വെള്ളി, 23 സെപ്‌റ്റംബര്‍ 2022 (15:28 IST)
പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താലിനിടെയുണ്ടായ ആക്രമണങ്ങളില്‍ കെഎസ്ആര്‍ടിസിക്ക് 25 ലക്ഷം രൂപയുടെ നഷ്ടം. സംസ്ഥാന വ്യാപകമായി 51 ബസുകള്‍ക്ക് നേരെ ആക്രമണം നടന്നതായി കെഎസ്ആര്‍ടിസി അറിയിച്ചു.
നാശനഷ്ടം 25 ലക്ഷത്തില്‍ കൂടുമെന്നാണ് വിലയിരുത്തല്‍.
സംസ്ഥാനത്ത് ഇന്ന് 2432 ബസുകള്‍ സര്‍വീസ് നടത്തി. ആകെ സര്‍വീസിന്റെ 62 ശതമാനം ബസുകളും നിരത്തിലിറങ്ങിയതായി മാനേജ്‌മെന്റ് അവകാശപ്പെട്ടു.