പോപ്പുലര്‍ ഫിനാന്‍സ് സാമ്പത്തിക തട്ടിപ്പ് അന്വേഷണം: ദക്ഷിണമേഖല ഐ.ജി ഹര്‍ഷിത അട്ടല്ലൂരിക്ക് മേല്‍നോട്ടം

എ കെ ജെ അയ്യര്‍| Last Updated: ഞായര്‍, 30 ഓഗസ്റ്റ് 2020 (14:59 IST)
പത്തനംതിട്ട ജില്ലയിലെ വകയാര്‍ ആസ്ഥാനമായുള്ള
പോപ്പുലര്‍ ഫിനാന്‍സ് സ്ഥാപനവുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പ് അന്വേഷിക്കാന്‍ പത്തനംതിട്ട ജില്ലാ പോലീസ് മേധാവി കെ.ജി. സൈമണിന്റെ നേതൃത്വത്തില്‍ 25 പേരടങ്ങുന്ന പ്രത്യേക സംഘത്തിന് രൂപം നല്‍കിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ദക്ഷിണമേഖല ഐ.ജി ഹര്‍ഷിത അട്ടല്ലൂരി അന്വേഷണത്തിന് മേല്‍നോട്ടം വഹിക്കും.

ഈ തട്ടിപ്പുമായി ബന്ധപ്പെട്ട് വിദേശത്ത് പണമിടപാട് നടന്നതായി സംശയിക്കുന്നതിനാല്‍ ഇന്റര്‍പോളിന്റെ സഹായം തേടുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ദല്‍ഹിയില്‍ രണ്ടുപേരും ചങ്ങനാശ്ശേരിയില്‍ നിന്ന് രണ്ടുപേരും കേസില്‍ പിടിയിലായതായും മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാനത്തിനകത്തും പുറത്തുമായി പോപ്പുലര്‍ ഫൈനാന്‍സ് 274
ശാഖകളിലൂടെ
2000 കോടി രൂപ നിക്ഷേപ തട്ടിപ്പ് നടത്തിയതായാണ് പോലീസ് നിഗമനം.
പോപ്പുലര്‍ ഫൈനാന്‍സ് എം.ഡി റോയി എന്ന ഡാനിയേല്‍, ഭാര്യ പ്രഭ എന്നിവര്‍ കഴിഞ്ഞ ദിവസം ജില്ലാ പോലീസ് ചീഫിന്റെ ഓഫീസിലെത്തി കീഴടങ്ങിയിരുന്നു. അതെ സമയം ഇവരുടെ മക്കളായ റിനു, റിയ എന്നിവര്‍ ഓസ്ട്രേലിയയിലേക്ക് കടക്കുന്നതിനായി ദല്‍ഹി വിമാനത്താവളത്തിലെ എത്തിയപ്പോള്‍ പോലീസ് പിടിയിലായിരുന്നു. ഇവരെ കൊച്ചിയിലെത്തിച്ചിട്ടുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, ...

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, പെന്‍ഷന്‍ കൊടുക്കാതിരിക്കാന്‍ പറ്റുമോ?, വിവാദമായി മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം
പെന്‍ഷന്‍ പറ്റുന്ന ലക്ഷക്കണക്കിനാളുകള്‍ കേരളത്തിലുണ്ട്. മരണസംഖ്യ വളരെ കുറവാണ്. എല്ലാവരും ...

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ ...

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ രക്ഷപ്പെടുത്തിയത്': വെളിപ്പെടുത്തി നടന്‍ അജാസ് ഖാന്‍
2021 ലായിരുന്നു സംഭവം.

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, ...

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്
ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ...

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ചോദിച്ചാൽ അമ്മയെ പോലെ എന്ന് പറയും: ബാലയ്‌ക്കെതിരെ എലിസബത്ത് ഉദയൻ
നടൻ ബാലയ്‌ക്കെതിരെ വീണ്ടും ആരോപണങ്ങളുമായി മുൻഭാര്യ എലിസബത്ത് ഉദയൻ. തന്നെ വിവാഹം ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി കുടിക്കരുത്
ആപ്പിള്‍, ബീറ്റ്റൂട്ട്, കാരറ്റ് എന്നിവയടങ്ങിയ ജ്യൂസിനെയാണ് എബിസി ജ്യൂസ്

ആരോഗ്യമന്ത്രാലയവുമായി ചര്‍ച്ചയ്ക്ക് പോകുന്നത് ...

ആരോഗ്യമന്ത്രാലയവുമായി ചര്‍ച്ചയ്ക്ക് പോകുന്നത് ആശാപ്രവര്‍ത്തകരുടെ പ്രശ്‌നം ചര്‍ച്ച ചെയ്യാനല്ല: കെവി തോമസ്
ആരോഗ്യമന്ത്രാലയവുമായി ചര്‍ച്ചയ്ക്ക് പോകുന്നത് ആശാപ്രവര്‍ത്തകരുടെ പ്രശ്‌നം ചര്‍ച്ച ...

നിയമസഭാ തിരഞ്ഞെടുപ്പ്: മിഷന്‍ 2026ന് തുടക്കമിട്ട് ബിജെപി ...

നിയമസഭാ തിരഞ്ഞെടുപ്പ്: മിഷന്‍ 2026ന് തുടക്കമിട്ട് ബിജെപി നിയുക്ത സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍
ബിജെപി സംസ്ഥാന അധ്യക്ഷനായി രാജീവ് ചന്ദ്രശേഖരനെ ഔദ്യോഗികമായി പ്രഖ്യാപിച്ചു. നിയമസനിയമസഭാ ...

ഒപ്പമുണ്ട് സര്‍ക്കാര്‍; ക്ഷേമ പെന്‍ഷന്‍ ഒരു ഗഡു കൂടി ...

ഒപ്പമുണ്ട് സര്‍ക്കാര്‍; ക്ഷേമ പെന്‍ഷന്‍ ഒരു ഗഡു കൂടി അനുവദിച്ചു
62 ലക്ഷത്തോളം പേര്‍ക്കാണ്1600 രൂപ വീതം ലഭിക്കുന്നത്

ദേവസ്വം ബോര്‍ഡ് ക്ഷേത്രത്തില്‍ എസ്.എന്‍.ഡി.പി സംയുക്ത സമിതി ...

ദേവസ്വം ബോര്‍ഡ് ക്ഷേത്രത്തില്‍ എസ്.എന്‍.ഡി.പി സംയുക്ത സമിതി അംഗങ്ങള്‍ ഷര്‍ട്ട് ധരിച്ചു പ്രവേശിച്ചു
എല്ലാ ക്ഷേത്രങ്ങളിലും ഷര്‍ട്ട് ധരിച്ചു കയറാന്‍ അനുവദിക്കണമെന്ന് എസ്.എന്‍.ഡി.പിയും ശവഗിരി ...

കർണാടകയിൽ ബസും ബൈക്കും കൂട്ടിയിടിച്ച് അപകടം; രണ്ട് മലയാളി ...

കർണാടകയിൽ ബസും ബൈക്കും കൂട്ടിയിടിച്ച് അപകടം; രണ്ട് മലയാളി നഴ്സിം​ഗ് വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം, ഒരാൾക്ക് പരിക്ക്
കർണാടക ചിത്രദുർ​ഗയിൽ ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് മലയാളി നഴ്സിം​ഗ് ...