കോട്ടയം|
JOYS JOY|
Last Modified തിങ്കള്‍, 21 മാര്‍ച്ച് 2016 (14:23 IST)
നിയമസഭ തെരഞ്ഞെടുപ്പില്‍ പൂഞ്ഞാറില്‍ പി സി ജോര്‍ജ് മത്സരിക്കുന്ന കാര്യത്തില്‍ സി പി എം നേതൃനിര രണ്ടുതട്ടില്‍. പൂഞ്ഞാര്‍ സീറ്റ് പി സി ജോര്‍ജിന് നല്‌കേണ്ടതില്ലെന്നാണ് സെക്രട്ടേറിയറ്റിലെ പ്രാഥമികധാരണ.
പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയനും വൈക്കം വിശ്വനും കെ ജെ തോമസും പി സി ജോര്‍ജ് മത്സരിക്കുന്നതില്‍ എതിര്‍പ്പുമായി എത്തിയപ്പോള്‍ കോടിയേരി അടക്കമുള്ള നേതാക്കള്‍ ജോര്‍ജിന് അനുകൂലമായി രംഗത്തെത്തി.
തെരഞ്ഞെടുപ്പില്‍ പൂഞ്ഞാറില്‍ നിന്ന് പി സി ജോര്‍ജ് മത്സരിക്കുന്നത് ഗുണം ചെയ്യുമെന്ന നിലപാടാണ് കോടിയേരി അടക്കമുള്ളവര്‍ക്ക്. യു ഡി എഫ് വിരുദ്ധവോട്ട് ഛിന്നിപ്പോകാതെ ഏകീകരിക്കാന്‍ പി സി ജോര്‍ജ് സ്ഥാനാര്‍ത്ഥിയാകുന്നത് സഹായിക്കുമെന്നാണ് ഇവരുടെ നിലപാട്.
അതേസമയം, സീറ്റു നല്കുന്നതുമായി ബന്ധപ്പെട്ട് ഒറ്റത്തവണ മാത്രമാണ് പി സി ജോര്‍ജുമായി ചര്‍ച്ച നടത്തിയത്. എന്നാല്‍, മറ്റുള്ള മിക്ക ഘടകകക്ഷികളുമായി മൂന്നും നാലും തവണ ചര്‍ച്ചകള്‍ നടത്തിക്കഴിഞ്ഞു സി പി എം. ഇതിനിടയിലാണ് പി സി ജോര്‍ജുമായുള്ള ചര്‍ച്ച ഒരു തവണയില്‍ മാത്രം ഒതുക്കിയിരിക്കുന്നത്.