കൊലപാതകങ്ങൾ ആവർത്തിക്കുന്നത് പൊലീസിന്റെ നിഷ്ക്രിയത്വം മൂലം, മുളയിലെ നുള്ളിയില്ലെങ്കിൽ പ്രത്യാഘാതം വലുതായിരിക്കും: രമേശ് ചെന്നിത്തല

കണ്ണൂരിലെ കൊലപാതക രാഷ്ട്രീയം മറ്റിടങ്ങളിലേക്കും വ്യാപിക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ്

തിരുവനന്തപുരം| aparna shaji| Last Modified ശനി, 16 ജൂലൈ 2016 (15:58 IST)
കുറ്റ്യാടി വേളത്ത് യൂത്ത് ലീഗ് പ്രവർത്തകനായ പുത്തലത്ത് നിസാമുദ്ദീൻ വെട്ടേറ്റു മരിച്ചതുപോലുള്ള സംഭവങ്ങൾ ആവർത്തിക്കുന്നത് പൊലീസിന്റെ നിഷ്ക്രിയത്വം മൂലമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.

സംസ്ഥാനത്ത് ഇത്തരത്തിൽ രാഷ്ട്രീയ കൊലപാതകങ്ങൾ ആവർത്തിച്ചുകൊണ്ടിരിക്കുന്നത് അത്യന്തം ഉത്കണഠാജനകമാണ്. എൽ ഡി എഫ് സർക്കാർ അധികാരത്തിൽ വന്ന് 52 ദിവസങ്ങൾ കഴിയുമ്പോൾ 38 കൊലപാതകങ്ങളാണ് അരങ്ങേറിയത്.1470 സ്ത്രീപീഡനങ്ങളും 183 ബലാത്സംഗങ്ങളും നടന്നു. ഇതുകുടാതെ നിരവധി രാഷ്ട്രീയ സംഘർഷങ്ങളാണ് ദിവസവും നടന്നുകൊണ്ടിരിക്കുന്നതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

കണ്ണൂരിൽ തുടങ്ങിയ കൊലപാതക രാഷ്ട്രീയം മറ്റു ഭാഗങ്ങളിലും വ്യാപിക്കുന്നതിന്റെ സൂചനയാണ് വേളത്ത് നടന്ന കൊലപാതകം. ഈ പ്രവണത മുളയിലെ നുള്ളിയില്ലെങ്കിൽ അത് വലിയ പ്രത്യാഘാതങ്ങളാണ് ഉണ്ടാക്കാൻ പോകുന്നത്. യൂത്ത് ലീഗ് പ്രവർത്തകനെ കൊലപ്പെടുത്തിയവരെ ഉടനടി പിടികൂടാനും നിയമത്തിന്റെ മുന്നിൽ കൊണ്ടുവരാനും സർക്കാർ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടു.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :