കൊച്ചി|
Last Modified ബുധന്‍, 20 മെയ് 2015 (16:23 IST)
ഉത്തരേന്ത്യയില്‍ നിന്നും മതിയായ രേഖകളില്ലാതെ കേരളത്തിലേക്കു കൊണ്ടുവന്ന 29 കുട്ടികളെ റെയില്‍വെ പൊലീസ് കസ്റഡിയിലെടുത്തു. കുട്ടികളേയും ഇവരുടെ കെയര്‍ ടേക്കറേയുമാണു കസ്റഡിയിലെടുത്തിരിക്കുന്നത്. കൊച്ചി റെയില്‍വേ സ്റേഷില്‍ വച്ചാണ് ഇവരെ കസ്റഡിയിലെടുത്തത്. കുട്ടികളെ പിന്നീട് ചൈല്‍ഡ് ലൈന് കൈമാറി.
കേരളത്തിലെ ഒരു അാഥാലയത്തിലേക്കാണ് ഇവരെ കൊണ്ടുവന്നതെന്നാണ് പോലീസിനോട് കെയര്‍ടേക്കര്‍ പറഞ്ഞത് എന്നാല്‍ ഇത് സംബന്ധിച്ച് വ്യക്തമായ രേഖകള്‍ ഹാജരാക്കാന്‍ ഇയാള്‍ക്കു കഴിഞ്ഞില്ല. തുടര്‍ന്നാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. മുന്‍പും അന്യ സംസ്ഥാനങ്ങളില്‍ നിന്ന് മതിയായ രേഖകളില്ലാതെ കുട്ടികളെ കേരളത്തിലെത്തിക്കുന്നുവെന്ന് ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു.