കൊട്ടാരക്കര പൊലീസ് സ്റ്റേഷന് നേരെ ആര്‍എസ്എസ് ആക്രമണം; ആറു പൊലീസുകാര്‍ക്ക് പരുക്ക്; പൊലീസ് വാഹനങ്ങള്‍ തല്ലിത്തകര്‍ത്തു

ആര്‍എസ്എസ് അഴിഞ്ഞാട്ടം രൂക്ഷമാകുന്നു

  പൊലീസ് സ്റ്റേഷനു നേരെ ആര്‍എസ്എസ് ആക്രമണം , ആര്‍എസ്എസ് , പൊലീസ്
കൊല്ലം| jibin| Last Modified ചൊവ്വ, 8 മാര്‍ച്ച് 2016 (08:24 IST)
കൊട്ടാരക്കര പൊലീസ് സ്റ്റേഷനു നേരെ ആര്‍എസ്എസ് ആക്രമണം. കല്ലേറില്‍ സിഐ ഉള്‍പ്പെടെ ആറു പൊലീസുകാര്‍ക്കു പരിക്കേറ്റു. മൂന്നു വാഹനങ്ങള്‍ തല്ലിത്തകര്‍ത്തു. ആര്‍എസ്എസ് പ്രവര്‍ത്തകരായ മൂന്നു പേര്‍ ഒരു ബൈക്കില്‍ സഞ്ചരിച്ചത് പൊലീസ് തടഞ്ഞതാണ് ആക്രമണത്തിന് കാരണമായത്.

ബൈക്കില്‍ സഞ്ചരിച്ച ആര്‍ എസ് എസ് പ്രചാരകനായ ബിനീഷ് കൊട്ടാരക്കര എസ് ഐ ശിവപ്രസാദിനോട് തട്ടിക്കയറിയതിനാല്‍ ഇയാളെ പൊലീസ് സ്‌റ്റേഷനിലേക്ക് കൊണ്ടുവരുകയായിരുന്നു. ഇതോടെ ആര്‍ എസ് എസ് പ്രവര്‍ത്തകര്‍ കൂട്ടമായി പൊലീസ് സ്‌റ്റേഷനില്‍ എത്തുകയായിരുന്നു. ഈ സമയം സ്ഥലത്തെത്തിയ കൊട്ടാരക്കര സിഐ സജിമോന്‍ നേതാക്കളുമായി സംസാരിക്കുന്നതിനിടെ പുറത്തുനിന്ന ആര്‍ എസ് എസ് പ്രവര്‍ത്തകര്‍ സ്‌റ്റേഷനു നേരെ ആക്രമണം അഴിച്ചുവിടുകയായിരുന്നു.

പൊലീസുകാരെ മര്‍ദ്ദിക്കുകയും വാഹനങ്ങള്‍ തല്ലിത്തകര്‍ക്കുകയും ചെയ്‌ത പ്രവര്‍ത്തകര്‍ സംഭവശേഷം സമീപത്തെ ആര്‍ എസ് എസ് കാര്യാലയത്തില്‍ കയറി ഒളിക്കുകയായിരുന്നു. പൊലീസ് ഇവിടെ എത്തിയെങ്കിലും സംഘം ചേര്‍ന്ന ആര്‍ എസ് എസ് ആക്രമികള്‍ പൊലീസിന് നേരെ കല്ലെറിയുകയായിരുന്നു. ആക്രമികള്‍ കൂട്ടമായെത്തിയ വാഹനങ്ങള്‍ പൊലീസ് പിടിച്ചെടുത്തു. ആര്‍ എസ് എസ് പ്രചാരക് ബിനീഷ്, ആര്‍ എസ് എസ് പ്രവര്‍ത്തകനായ സമീഷ് എന്നിവരെ കസ്‌റ്റഡിയിലെടുത്തു. ആക്രമണത്തില്‍ സിഐ സജിമോനും എസ് ഐ സുധീഷിനും പരുക്കേറ്റു. പൊലീസുകാരായ ദിനേശ് കുമാര്‍, ഷഫീഖ് എന്നിവര്‍ക്കും ഹോം ഗാര്‍ഡ് വിജയന്‍ പിള്ളയടക്കമുള്ളവര്‍ക്കും പരുക്കേറ്റു.


(ചിത്രത്തിന് കടപ്പാട്: ഏഷ്യാനെറ്റ്)










ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :