പാലാ|
aparna shaji|
Last Modified വെള്ളി, 28 ഒക്‌ടോബര്‍ 2016 (07:38 IST)
പരാതി നൽകാൻ പൊലീസ് സ്റ്റേഷനിലെത്തിയയാളെ പട്ടി കടിച്ചു. ഇടപ്പാളി വളിയാന്തടത്തിൽ സജി(44) ക്കാണ് പൊലീസ് സ്റ്റേഷനിൽ നിന്നും പട്ടിയുടെ കടിയേക്കേണ്ടി വന്നത്. വ്യാഴാഴ്ച വൈകിട്ടോടെയാണ് സംഭവം. ഇടതുകാലിന്റെ പിൻഭാഗത്ത് കടിയേറ്റ സജിയെ പാലാ ജനറൽ ആശുപത്രിയിലും പിന്നീട് കോട്ടയം മെഡിക്കൽ കോളജിലും പ്രവേശിപ്പിച്ചു.
സജിയുടെ സുഹൃത്ത് ബൈജുവിന്റെ ഓട്ടോ കഴിഞ്ഞ ദിവസം മറിഞ്ഞിരുന്നു. ഇതുസംബന്ധിച്ച പരാതി നൽകാനാണ് സജി സുഹൃത്തിനൊപ്പം സ്റ്റേഷനിലെത്തിയത്. സ്റ്റേഷനു സമീപമുള്ള കാന്റീനിൽ അലഞ്ഞ് തിരിഞ്ഞ് നടന്ന നായയാണ് സജിയെ കടിച്ചത്.
സംസ്ഥാനത്തിന് മാതൃകയായി നായ്ക്കൾക്ക് സംരക്ഷണകേന്ദ്രം നൽകിയ നഗരസഭയാണ് പാലായെന്ന് ഓർക്കണം. നായ്ക്കൾക്കായി 'പാർക്ക്' പണിതു കൊടുത്ത പാലാ നഗരസഭയെ അന്ന് എല്ലാവരും പുകഴ്ത്തിയിരുന്നു. എന്നാൽ, ഇന്ന് പാർക്കിന്റെ പ്രവർത്തനം അവതാളത്തിലാണ്. അറുപതോളം നായ്ക്കളെ ഒരേസമയം സംരക്ഷിക്കാന്‍ സൗകര്യമുള്ള ഡോഗ്പാര്‍ക്കില്‍ ഇപ്പോള്‍ വിരലിലെണ്ണാവുന്ന നായ്ക്കള്‍ മാത്രമാണുള്ളത്. ഏഴു ലക്ഷം രൂപ മുടക്കിയാണ് നായ്ക്കൾക്കായി സംരക്ഷണകേന്ദ്രം പണിതത്.