വൃദ്ധയായ അമ്മയെ മുറിയിൽ പൂട്ടിയിട്ട് മകന്റെ ക്രൂരത, പൊലീസ് കണ്ടെത്തുമ്പോൾ അവശനിലയിൽ മാതാവ്

എസ് ഹർഷ| Last Updated: വെള്ളി, 20 സെപ്‌റ്റംബര്‍ 2019 (13:00 IST)
തിരുവനന്തപുരത്ത് വൃദ്ധയായ മാതാവിനെ വീടിനുള്ളിൽ പൂട്ടിയിട്ട് മകന്റെ ക്രൂരത. തിരുവനന്തപുരം ബാലരാമപുരത്താണ് സംഭവം. സംഭവത്തിൽ ബാലരാമപുരം സ്വദേശി വിജയകുമാറിനെതിരെ പൊലീസ് കേസെടുത്തു. ഇന്നലെ രാത്രി പൊലീസ് എത്തിയാണ് വിജയകുമാറിന്റെ അമ്മ ലളിതയെ പൂട്ടിയിട്ട വീടിനുള്ളിൽ നിന്നും ആശുപത്രിയിലേക്ക് മാറ്റിയത്.

ലളിതയ്ക്ക് നാലുമക്കളാണുള്ളത്. ഇളയമകനായ വിജയകുമാറിനൊപ്പമായിരുന്നു ലളിത. മറ്റ് മക്കളെ ആരേയും കാണാനോ വിളിക്കാനോ സമ്മതിക്കാതെ അമ്മയെ വിജയകുമാർ പൂട്ടിയിട്ടുവെന്ന പരാതിയെ തുടർന്നാണ് പൊലീസ് സ്ഥലത്തെത്തിയത്.

ബാലരാമപുരം പൊലീസെത്തി വീട് ചവിട്ടിത്തുറന്നാണ് വൃദ്ധയെ മോചിപ്പിച്ചത്. മതിൽ ചാടികടന്ന് വാതില്‍ ബലമായി തുറന്നാണ് അവശനിലയിലായിരുന്ന ലളിതയെ പൊലീസ് മോചിപ്പിച്ചത്. വയോധികയെ പൂട്ടിയിട്ടതിന് വിജയകുമാറിനെ പൊലീസ് അറസ്റ്റ് ചെയ്തു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :