സിആര്‍ രവിചന്ദ്രന്‍|
Last Modified ബുധന്‍, 16 ഓഗസ്റ്റ് 2023 (16:35 IST)
വടക്കാഞ്ചേരിയില്‍ ബന്ധുവീട്ടിലെ മൂന്ന് വാഹനങ്ങള്‍ അഗ്‌നിക്കിരയാക്കിയ ശേഷം വയോധികന്‍ വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചു. മിണാലൂര്‍ ഗ്രീന്‍ പാര്‍ക്ക് റോഡില്‍ പുതുപറമ്പില്‍ അജയന്റെ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന വാഗണര്‍ കാര്‍, പാസഞ്ചര്‍ ഓട്ടോ, ആക്ടിവ സ്‌കൂട്ടര്‍ എന്നിവയാണ് പൂര്‍ണമായും കത്തിയമര്‍ന്നത്. അതേസമയം വീടിന് മുകളില്‍ അവശനിലയില്‍ കിടന്നിരുന്ന വെടിപ്പാറ ശാന്തിപുരം നാലുകണ്ടത്തില്‍ കുമാരനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇന്നലെ പുലര്‍ച്ചെ 1.15 ഓടെയാണ് സംഭവം. വീടിന്റെ മുന്‍വശത്തെ ജനല്‍ചില്ലുകള്‍ പൊട്ടിത്തെറിക്കുന്ന ശബ്ദവും, അസഹനീയമായ ചൂടും മൂലം വീട്ടുകാര്‍ ഉണര്‍ന്നപ്പോഴാണ് അഗ്‌നിബാധ അറിയുന്നത്. മുന്‍ വൈരാഗ്യമാണ് വാഹനങ്ങള്‍ കത്തിക്കുന്നതിലേക്ക് വഴിവെച്ചതെന്നാണ് സംശയം.