സംസ്ഥാനത്തെ അതിഥി തൊഴിലാളി ക്യാമ്പുകളില്‍ തൊഴില്‍ വകുപ്പിന്റെ വ്യാപക പരിശോധന; ഇന്ന് പരിശോധന നടത്തിയത് 155 ഇടങ്ങളില്‍

സിആര്‍ രവിചന്ദ്രന്‍| Last Modified വ്യാഴം, 3 ഓഗസ്റ്റ് 2023 (20:18 IST)
അതിഥിതൊഴിലാളികള്‍ തിങ്ങിപ്പാര്‍ക്കുന്ന ലേബര്‍ ക്യാമ്പുകളിലും താമസസ്ഥലങ്ങളിലും നിര്‍മ്മാണ സ്ഥലങ്ങളിലും സംസ്ഥാനവ്യാപകമായി തൊഴില്‍ വകുപ്പ് നടത്തിവരുന്ന പരിശോധനയുടെ ഭാഗമായി രണ്ടാം ദിവസം 155 ഇടങ്ങളില്‍ കൂടി ഉദ്യോഗസ്ഥര്‍ പരിശോധന നടത്തി. ഇതൊടെ
സംസ്ഥാനത്തൊട്ടാകെ 297കേന്ദ്രങ്ങളിലാണ് ജില്ലാ ലേബര്‍ ഓഫീസര്‍മാരും അതത് അസി ലേബര്‍ ഓഫീസര്‍മാരും ഉള്‍പ്പെട്ട ടീം പരിശോധന നടത്തിയത്.
ഇവിടങ്ങളിലാകെ 8387 അതിഥിതൊഴിലാളികളുള്ളതായും കണ്ടെത്തി. അതിഥി പോര്‍ട്ടല്‍ രജിസ്ട്രേഷന്റെ ആവശ്യകത സംബന്ധിച്ചള്ള ബോധവത്കരണ പ്രവര്‍ത്തനങ്ങളും രജിസ്ട്രേഷന്‍ നടപടികളും പരിശോധനയുടെ ഭാഗമാണ്. സംസ്ഥാനത്തെ
എല്ലാ ലേബര്‍ ക്യാമ്പുകളും പരിശോധിച്ച് പ്രവര്‍ത്തനം തൃപ്തികരവും പരാതിരഹിതവുമാണെന്ന് ഉറപ്പുവരുത്തണമെന്ന തൊഴില്‍ മന്ത്രി വി ശിവന്‍കുട്ടിയുടെ അടിയന്തിര നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് പരിശോധന.

കരാര്‍ തൊഴിലാളി നിയമം, ഇതരസംസ്ഥാനതൊഴിലാളി നിയമം, ബില്‍ഡിംഗ് ആന്റ് അദര്‍ കണ്‍സ്ട്രക്ഷന്‍ വര്‍ക്കേഴ്സ് ആക്ട് എന്നിവ പ്രകാരം നടത്തിയ പരിശോധനയില്‍ ലൈസന്‍സില്ലാതെയും രജിസ്ട്രേഷനില്ലാതെയുമുള്ള പ്രവര്‍ത്തനങ്ങള്‍,കൃത്യമായ രജിസ്റ്ററുകള്‍ സൂക്ഷിക്കാത്ത സാഹചര്യം, വേണ്ടത്ര സുരക്ഷാ സംവിധാനങ്ങളുടെ അഭാവം എന്നിവയും വൃത്തിഹീനമായ സാഹചര്യങ്ങളില്‍ തൊഴിലാളികളെ പാര്‍പ്പിച്ചിരിക്കുന്നതുമായ നിയമലംഘനങ്ങളാണ്
കണ്ടെത്തിയത്. നിയമലംഘനങ്ങള്‍ അടിയന്തിരമായി പരിഹരിക്കുന്നതിന് നോട്ടീസ് നല്‍കുകയും വൃത്തിഹീനമായ സാഹചര്യങ്ങളില്‍ താമസിക്കുന്ന തൊഴിലാളികളെ മാറ്റിപാര്‍പ്പിക്കുന്നതിന് നിര്‍ദ്ദേശം നല്‍കുകയും ചെയ്തു.

അതിഥിതൊഴിലാളികള്‍ക്കിടയിലെ ലഹരി ഉപഭോഗം, ക്രമിനല്‍ പശ്ചാത്തലം എന്നിവ കണ്ടെത്തുക , പകര്‍ച്ചവ്യാധി സാധ്യതകള്‍ വിലയിരുത്തുക, അതിഥി പോര്‍ട്ടല്‍ രജിസ്ട്രേഷന്റെ ആവശ്യകത ബന്ധപ്പെട്ടവരിലെത്തിക്കുക, നിര്‍മ്മാണ സ്ഥലങ്ങളില്‍ ഇതരസംസ്ഥാനതൊഴിലാളി നിയമപ്രകാരമുള്ള രജിസ്ട്രേഷന്‍ ,ലൈസന്‍സ് നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ എന്ന് ഉറപ്പുവരുത്തുക എന്നതാണ് പരിശോധനയുടെ ലക്ഷ്യം. ലഹരി ഉപഭോഗം, ക്രിമിനല്‍ പശ്ചാത്തലം എന്നിവ ശ്രദ്ധയില്‍ പെട്ടാല്‍ പൊലീസ് എക്സൈസ ചേര്‍ന്ന് കര്‍ശന നടപടി സ്വീകരിക്കുന്നതിനും മന്ത്രി
നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
പൊലീസ് എക്സൈസ് തദ്ദേശ സ്വയംഭരണ വകുപ്പുകളുമായി സഹകരിച്ച് വരും ദിവസങ്ങളില്‍ പരിശോധനകളും
നടപടികളും കൂടുതല്‍ ഊര്‍ജ്ജിതമാക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, ...

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, പെന്‍ഷന്‍ കൊടുക്കാതിരിക്കാന്‍ പറ്റുമോ?, വിവാദമായി മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം
പെന്‍ഷന്‍ പറ്റുന്ന ലക്ഷക്കണക്കിനാളുകള്‍ കേരളത്തിലുണ്ട്. മരണസംഖ്യ വളരെ കുറവാണ്. എല്ലാവരും ...

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ ...

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ രക്ഷപ്പെടുത്തിയത്': വെളിപ്പെടുത്തി നടന്‍ അജാസ് ഖാന്‍
2021 ലായിരുന്നു സംഭവം.

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, ...

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്
ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ...

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ചോദിച്ചാൽ അമ്മയെ പോലെ എന്ന് പറയും: ബാലയ്‌ക്കെതിരെ എലിസബത്ത് ഉദയൻ
നടൻ ബാലയ്‌ക്കെതിരെ വീണ്ടും ആരോപണങ്ങളുമായി മുൻഭാര്യ എലിസബത്ത് ഉദയൻ. തന്നെ വിവാഹം ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി കുടിക്കരുത്
ആപ്പിള്‍, ബീറ്റ്റൂട്ട്, കാരറ്റ് എന്നിവയടങ്ങിയ ജ്യൂസിനെയാണ് എബിസി ജ്യൂസ്

ഇടവിട്ടുള്ള മഴ പകര്‍ച്ചവ്യാധികള്‍ സംസ്ഥാനത്ത് ...

ഇടവിട്ടുള്ള മഴ പകര്‍ച്ചവ്യാധികള്‍ സംസ്ഥാനത്ത് പിടിമുറുക്കുന്നു; 97 ശതമാനം മരണ നിരക്കുള്ള മസ്തിഷ്‌ക ജ്വരത്തിനെതിരെ ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ്
കുടിവെള്ള സ്രോതസുകള്‍ കൃത്യമായി ക്ലോറിനേറ്റ് ചെയ്യണം

ഓഹരി വിപണിയില്‍ മുന്നേറ്റം; സെന്‍സെക്‌സ് 1200 പോയിന്റ് വരെ ...

ഓഹരി വിപണിയില്‍ മുന്നേറ്റം; സെന്‍സെക്‌സ് 1200 പോയിന്റ് വരെ ഉയര്‍ന്നു
ഓഹരി വിപണിയില്‍ മുന്നേറ്റം സെന്‍സെക്‌സ് 1200 പോയിന്റ് വരെ ഉയര്‍ന്നു. ജപ്പാന്‍, ഹോങ്കോങ് ...

ട്രംപിന്റെ പ്രഖ്യാപനങ്ങള്‍ക്ക് മുന്‍പ് ആപ്പിള്‍ ഇന്ത്യയില്‍ ...

ട്രംപിന്റെ പ്രഖ്യാപനങ്ങള്‍ക്ക് മുന്‍പ് ആപ്പിള്‍ ഇന്ത്യയില്‍ നിന്നും 5 വിമാനങ്ങള്‍ നിറയെ ഐഫോണ്‍ കടത്തിയതായി റിപ്പോര്‍ട്ട്
മാര്‍ച്ച് അവസാന ആഴ്ചയില്‍ മൂന്ന് ദിവസങ്ങളിലായാണ് ആപ്പിള്‍ ഉല്‍പ്പന്നങ്ങള്‍ ...

Kedar Jadhav Joins BJP: ക്രിക്കറ്റ് താരം കേദാര്‍ ജാദവ് ...

Kedar Jadhav Joins BJP: ക്രിക്കറ്റ് താരം കേദാര്‍ ജാദവ് ബിജെപിയില്‍
ആഭ്യന്തര ക്രിക്കറ്റില്‍ കേദാര്‍ ജാദവ് മഹാരാഷ്ട്രയ്ക്കു വേണ്ടി കളിച്ചിട്ടുണ്ട്

ഐബി ഉദ്യോഗസ്ഥയുടെ ആത്മഹത്യ: സുകാന്തിന് പലപ്പോഴായി യുവതി ...

ഐബി ഉദ്യോഗസ്ഥയുടെ ആത്മഹത്യ: സുകാന്തിന് പലപ്പോഴായി യുവതി നല്‍കിയത് മൂന്നുലക്ഷം രൂപ, രാജ്യംവിടാതിരിക്കാന്‍ ലുക്കൗട്ട് നോട്ടീസ്
പെണ്‍കുട്ടിയുടെ കുടുംബത്തിന്റെ ആരോപണങ്ങള്‍ ശരിവെക്കുന്ന തരത്തിലാണ് അന്വേഷണത്തില്‍ ...