സിആര്‍ രവിചന്ദ്രന്‍|
Last Modified തിങ്കള്‍, 31 ജൂലൈ 2023 (14:37 IST)
ചങ്ങനാശേരിയില്‍ സ്‌കൂള്‍ വാന്‍ അടിച്ചു തകര്‍ത്ത കേസില്‍ ആറുപേരെ പോലീസ് അറസ്റ്റ് ചെയ്തു. പെരുന്ന പനച്ചിക്കാവ് പടിഞ്ഞാറ്റും ഭാഗത്ത് വേലൂര്‍ക്കളം താഴ്ചയില്‍ വീട്ടില്‍ വിഷ്ണു .വി (24), ചങ്ങനാശ്ശേരി വെട്ടിത്തുരുത്ത് ചാത്തനാട് വീട്ടില്‍ മെല്‍ബിന്‍ ചാക്കോ (19), ചങ്ങനാശ്ശേരി വെട്ടിത്തുരുത്ത് വട്ടപ്പറമ്ബില്‍ വീട്ടില്‍ നിസല്‍ ആന്റണി (18), ചങ്ങനാശ്ശേരി പനച്ചിക്കാവ് വള്ളിക്കാവ് മുക്ക് ഭാഗത്ത് പുതുപ്പറമ്പില്‍ വീട്ടില്‍ ശ്യാം ഷാജി (19), ചങ്ങനാശ്ശേരി പെരുന്ന പോത്തോടു ഭാഗത്ത് കൊട്ടാരച്ചിറയില്‍ വീട്ടില്‍ സുജിത്ത് കെ.എസ് (19), ചങ്ങനാശ്ശേരി പെരുന്ന ചെമ്പുംതുരുത്ത് ഭാഗത്ത് കൊച്ചുപറമ്പില്‍ വീട്ടില്‍ അരുണ്‍ കെ.പോള്‍സണ്‍ (19) എന്നിവരെയാണ് ചങ്ങനാശ്ശേരി പോലീസ് അറസ്റ്റ് ചെയ്തത്.
ചങ്ങനാശ്ശേരി പെരുന്ന ഗവണ്‍മെന്റ് യു.പി സ്‌കൂള്‍ കോമ്പൗണ്ടില്‍ അതിക്രമിച്ചു കയറി ഷെഡ്ഡില്‍ ഉണ്ടായിരുന്ന സ്‌കൂള്‍ വാന്‍ അടിച്ചു തകര്‍ക്കുകയായിരുന്നു പ്രതികള്‍. കഴിഞ്ഞദിവസം രാത്രിയാണ് സംഭവം നടന്നത്. ഇവര്‍ക്കെതിരെ പൊതുമുതല്‍ നശിപ്പിച്ചതിന് കേസ് രജിസ്റ്റര്‍ ചെയ്തതായും പോലീസ് പറഞ്ഞു.