ബാലികയെ പീഡിപ്പിക്കാന്‍ ശ്രമിച്ചയാള്‍ പിടിയില്‍

കൊട്ടിയം| Sajith| Last Modified വെള്ളി, 15 ജനുവരി 2016 (17:24 IST)
നാലാം ക്ലാസില്‍ പഠിക്കുന്ന കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ കുട്ടിയെ ദിവസവും സ്കൂളില്‍ കൊണ്ടുവിടുന്ന 60 കാരനെ കൊട്ടിയം പൊലീസ് അറസ്റ്റ് ചെയ്തു. കൊട്ടിയം ജംഗ്ഷനിലെ ഓട്ടോഡ്രൈവറും വിമുക്തഭടനുമായ പ്രദീപാണ് സംഭവത്തിലെ വില്ലന്‍.

കുട്ടികളെ ദിവസവും സ്കൂളില്‍ കൊണ്ടുചെന്നാക്കുന്നതായിരുന്നു ഇയാളുടെ ജോലി. എന്നാല്‍ മറ്റു കുട്ടികളെ ഇറക്കിവിട്ട ശേഷം മൊബൈലില്‍ അശ്ലീല ദൃശ്യങ്ങള്‍ കാണിച്ച് ഇയാള്‍ കുട്ടിയെ ചെറിയ തോതില്‍ ദേഹോപദ്രവം ചെയ്തിരുന്നു. എന്നാല്‍ ഇത് അതിരു കടന്നതോടെ കുട്ടി എതിര്‍ക്കുകയും ഇയാളുടെ ഓട്ടോയില്‍ പോകാന്‍ വിസമ്മതിക്കുകയും ചെയ്തു.

സംഭവത്തിന്‍റെ നിജസ്ഥിതി അറിഞ്ഞ കുട്ടിയുടെ മാതാപിതാക്കള്‍ കൊല്ലം ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയെ വിവരം അറിയിച്ചു. ഇവര്‍ കൊട്ടിയം പൊലീസില്‍ പരാതി നല്‍കി. വിവരം അറിഞ്ഞ പ്രതി ഒളിവില്‍ പോയെങ്കിലും പൊലീസ് ഇയാളെ വലയിലാക്കുകയായിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :