ശബരിമല കര്‍മ്മസമിതി പ്രവര്‍ത്തകന്‍റെ മരണം ആസൂത്രതിമാണെന്ന് റിപ്പോര്‍ട്ട് നല്‍കിയത് തലതിരിഞ്ഞ പൊലീസ് ഉദ്യോഗസ്ഥന്‍ - കോടിയേരി

പൊലീസ്, കോടിയേരി, ശബരിമല, ചന്ദ്രന്‍ ഉണ്ണിത്താന്‍, പിണറായി, ബി ജെ പി, Police, Kodiyeri, Sabarimala, Chandran Unnithan, Pinarayi, BJP
തിരുവനന്തപുരം| BIJU| Last Modified ശനി, 5 ജനുവരി 2019 (16:34 IST)
പന്തളത്ത് കര്‍മ്മസമിതി പ്രവര്‍ത്തകന്‍റെ മരണം ആസൂത്രതിമാണെന്ന് റിപ്പോര്‍ട്ട് നല്‍കിയത് ഏതെങ്കിലും തലതിരിഞ്ഞ ഉദ്യോഗസ്ഥനായിരിക്കുമെന്ന് സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ഒരു വിഭാഗം പൊലീസുകാരെ നിഷ്ക്രിയരാക്കാന്‍ ആര്‍എസ്എസ് ശ്രമിക്കുന്നതായും കോടിയേരി ആരോപിച്ചു.

പൊതു തീരുമാനത്തെ അട്ടിമറിക്കാന്‍ ശ്രമിക്കുന്ന പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കണമെന്നും കോടിയേരി ആവശ്യപ്പെട്ടു. പന്തളത്ത് ശബരിമല കര്‍മ്മ സമിതി പ്രവര്‍ത്തകന്‍ ചന്ദ്രന്‍ ഉണ്ണിത്താന്‍ മരിച്ചത് ആസൂത്രിത അക്രമത്തിലൂടെയാണെന്ന് പൊലീസ് റിപ്പോര്‍ട്ട് നല്‍കിയിരുന്നു.

ഹര്‍ത്താല്‍ ദിനത്തിലെ അക്രമങ്ങളോടുളള പൊലീസ് സമീപനത്തില്‍ കടുത്ത അതൃപ്തിയാണ് സി പി എം രേഖപ്പെടുത്തിയിരിക്കുന്നത്. സംസ്ഥാനത്തുണ്ടായ അക്രമങ്ങള്‍ നിയന്ത്രിക്കാനാവശ്യമായ ഇടപെടല്‍ ഉന്നത ഉദ്യോഗസ്ഥര്‍ നടത്താതിരുന്നതിനെ ഡിജിപിയും വിമര്‍ശിച്ചിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :