ജിഷയെ വിവാഹം കഴിക്കാമെന്ന് മലയാളിയായ ഒരാൾ വാഗ്ദാനം നൽകിയിരുന്നു, പഠനശേഷമുള്ള വിവാഹത്തിന് ജിഷയ്ക്കും സമ്മതമായിരുന്നുവെന്ന് പൊലീസ്

കൊല്ലപ്പെട്ട നിയമവിദ്യാർത്ഥിനി ജിഷയെ മലയാളിയായ ഒരാൾ വിവാഹം കഴിക്കാമെന്ന് വാക്കു നൽകിയിരുന്നതായി പൊലീസു വിവരം ലഭിച്ചു. വിവാഹത്തിന് ജിഷയ്ക്കും സമ്മതമായിരുന്നു. നിയമപഠനം പൂർത്തിയാക്കിയതിനു ശേഷം മതിയെന്നു ജിഷ പറഞ്ഞിരുന്നതായും വിവരം ലഭിച്ചു. വിവാഹത്തിന് ആ

പെരുമ്പാവൂർ| aparna shaji| Last Modified ബുധന്‍, 18 മെയ് 2016 (11:28 IST)
കൊല്ലപ്പെട്ട നിയമവിദ്യാർത്ഥിനി ജിഷയെ മലയാളിയായ ഒരാൾ വിവാഹം കഴിക്കാമെന്ന് വാക്കു നൽകിയിരുന്നതായി പൊലീസു വിവരം ലഭിച്ചു. വിവാഹത്തിന് ജിഷയ്ക്കും സമ്മതമായിരുന്നു. നിയമപഠനം പൂർത്തിയാക്കിയതിനു ശേഷം മതിയെന്നു ജിഷ പറഞ്ഞിരുന്നതായും വിവരം ലഭിച്ചു. വിവാഹത്തിന് ആർക്കെങ്കിലും എതിർപ്പ് ഉണ്ടോ എന്ന് അന്വേഷിക്കും ഇതിനായി മലയാളിയായ ഇയാളുടെ മൊഴി പൊലീസ് രേഖപ്പെടുത്തും.

അതേസമയം, കൊലപാതകം നടന്നിട്ട് 20 ദിവസമായിട്ടും പ്രതികളെ പിടികൂടാൻ കഴിയാത്ത സാഹചര്യത്തിൽ പൊലീസ് ജിഷയുടെ ഡയറിയെ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചിരിക്കുകയാണ്. ചിലർ തന്നെ കൊല്ലാൻ ശ്രമിക്കുന്നതായി ജിഷ ഡയറിയിൽ എഴുതിയിട്ടുണ്ടെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. അതോടൊപ്പം സമീപവാസികളുടെ പേരും ജിഷ ഡയറി‌യിൽ പരാമർശിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ ഇവരെ കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്തു.

അതേസമയം, അന്വേഷണത്തില്‍ പൊലീസ് പ്രൊഫഷണല്‍ സമീപനമല്ല കാണിച്ചിരിക്കുന്നതെന്നും പൊലീസ് കംപ്ലൈന്റ്‌സ് അഥോറിറ്റി ചെയര്‍മാന്‍ ജസ്റ്റിസ് നാരായണക്കുറുപ്പ് പറഞ്ഞു. പോസ്റ്റ്‌മോര്‍ട്ടം നടക്കുമ്പോള്‍ ദൃശ്യങ്ങള്‍ എടുക്കാത്തതും ജിഷയുടെ മൃതദേഹം ദഹിപ്പിച്ചതും വലിയ വീഴ്ചയാണെന്നും സംഭവം നടന്ന സ്ഥലത്ത് പൊലീസ് എത്താന്‍ വളരെ വൈകിയെന്നും നാരായണക്കുറുപ്പ് വ്യക്തമാക്കിയിരുന്നു.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :