ഇടുക്കിയിൽ പതിനൊന്ന് കോടിയുടെ ഹാഷിഷ് ഓയിൽ പിടികൂടി; രണ്ട് പേർ അറസ്റ്റിൽ

ഇടുക്കി അടിമാലിയ്ക്ക് അടുത്ത് ഹാഷിഷ് ഓയിൽ വേട്ട. രണ്ട് പേരെ പൊലീസ് പിടികൂടി. 11 കിലോ ഹാഷിഷ് ഓയിൽ ആണ് പിടിച്ചെടുത്തത്. ഏകദേശം 11 കോടി രൂപ വില വരുമെന്നാണ് പ്രാഥമിക നിഗമനം. തങ്കമണി സ്വദേശികളായ ബൈജു തോമസ്, ഷാജി എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

അടിമാലി| aparna shaji| Last Modified ബുധന്‍, 8 ജൂണ്‍ 2016 (09:54 IST)
ഇടുക്കി അടിമാലിയ്ക്ക് അടുത്ത് വേട്ട. രണ്ട് പേരെ പൊലീസ് പിടികൂടി. 11 കിലോ ഹാഷിഷ് ഓയിൽ ആണ് പിടിച്ചെടുത്തത്. ഏകദേശം 11 കോടി രൂപ വില വരുമെന്നാണ് പ്രാഥമിക നിഗമനം. തങ്കമണി സ്വദേശികളായ ബൈജു തോമസ്, ഷാജി എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

അന്യസംസ്ഥാനത്തേക്ക് കഞ്ചാവ് കടത്തുന്നതായി വിവരം ലഭിച്ചതിനെതുടർന്ന് അടിമാലി എക്‌സൈ്‌ നാര്‍കോട്ടിക്‌ വിഭാഗം നടത്തിയ തിരച്ചിലിൽ ഇരുവരേയും ബസ്റ്റാൻഡിന് സമീപത്ത് നിന്നുമാണ് പിടികൂടിയത്. രണ്ടു പേരുടെയും കൈവശം ഉണ്ടായിരുന്ന ബാഗിൽ നിന്നുമാണ് ഹാഷിഷ് ഓയിൽ പിടിച്ചെടുത്തത്.

കഞ്ചാവിനു പുറമേ കേരളത്തിലേക്ക് ഹാഷിഷ് ഓയിൽ കടത്തലും വ്യാപകമായിരിക്കുകയാണ്. ഇടുക്കി കേന്ദ്രീകരിച്ചാണ് സംസ്ഥാനമൊട്ടാകെ വിതരണം ചെയ്യുന്നത്. കേരളത്തിൽ ഏറ്റവും കൂടുതൽ കഞ്ചാവ് വേട്ട നടക്കുന്ന സ്ഥലമാണ് ഇടുക്കി.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :