എ കെ ജെ അയ്യര്‍|
Last Updated:
ശനി, 22 ഓഗസ്റ്റ് 2020 (17:47 IST)
കോവിഡ് ലോക്ക് ഡൗണ്‍ സമയത്ത് മത്സ്യ വില്‍പ്പന നിരോധിച്ചപ്പോള്‍ വില്‍പ്പന നടത്തിയവരില്‍ നിന്ന് പിടിച്ചെടുത്ത മീന്‍ വീട്ടില്‍ കൊണ്ടുപോയി പൊരിച്ചു തിന്നുകയും ബാക്കി മറിച്ചു വില്‍പ്പന നടത്തുകയും ചെയ്ത മൂന്നു പോലീസുകാര്‍ കുറ്റക്കാരെന്നു ഉന്നതോദ്യോഗസ്ഥര്‍ കണ്ടെത്തി. മൂവരെയും നെയ്യാറ്റിന്‍കരയിലേക്ക് സ്ഥലം മാറ്റി.
മംഗലാപുരം പോലീസ് സ്റ്റേഷനിലെ മൂന്നു എ .എസ്
ഐ മാരെയാണ് നെയ്യാറ്റിന്‍കര എ ആര് ക്യാമ്പിലേക്ക് സ്ഥലം മാറ്റിയത്. നാട്ടുകാരായ ചിലര്‍ കഠിനംകുളം കായലില്‍ നിന്ന് വലവീശി പിടിച്ച കരിമീന്‍, വരാല്, തിലോപ്പിയ എന്നിവയെല്ലാം വില്ക്കാന് വച്ചപ്പോഴാണ് പോലീസ് പിടിച്ചെടുത്തത്. എന്നാല്‍ ഇതെല്ലാം മൂവരും
ചേര്‍ന്ന് പങ്കിട്ടെടുക്കുകയും ബാക്കി മറ്റുള്ളവര്‍ വഴി വില്‍പ്പന നടത്തുകയും ചെയ്തു.
എന്നാല്‍ മണിക്കൂറുകള്‍ക്കുള്ളില്‍ ഇവര്‍ മീന്‍ പിടിച്ചെടുത്തത്തിന്റെയും മറ്റും ദൃശ്യങ്ങള്‍ പുറത്തുവന്നു. തുടര്‍ന്ന് ഉയര്‍ന്നുവന്ന പരാതിക്കൊടുവിലാണ് ആറ്റിങ്ങല്‍ ഡി.വൈ.എസ്പിയുടെ അന്വേഷണം ഉണ്ടായതും പോലീസുകാര്‍ക്കെതിരെ റിപ്പോര്‍ട്ട് നല്കിയതും.