തെരുവുനായ കടിച്ച പശു അക്രമാസക്തമായി; പോലീസ് വെടിവെച്ചുകൊന്നു

കൊച്ചി| Last Modified വെള്ളി, 25 സെപ്‌റ്റംബര്‍ 2015 (18:24 IST)
രണ്ടാഴ്ച മുന്‍പ് തെരുവുനായ കടിച്ച പശുവിന് പേ ഇളകി. പശു നാട്ടുകാരെ ആക്രമിച്ചതിനെത്തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തി വടിവെച്ചു കൊന്നു.ആയാവന കാലാമ്പൂര്‍ കരീമിന്റെ പശുവിനാണ് പേ ഇളകിയത്.

നായയുടെ കടിയേറ്റതിനെ തുടര്‍ന്ന് പശു നിരീക്ഷണത്തിലായിരുന്നു. ഇതിനിടെ ഇന്ന് രാവിലെയാണ് പശു പേയുടെ ലക്ഷണം കാട്ടിത്തുടങ്ങിയത്. കയറുപൊട്ടിച്ച് ഓടി നാട്ടുകാരെ ആക്രമിച്ചതോടെ പോലീസിനെ വിവരം അറിയിക്കുകയും വെടിവെച്ച് കൊല്ലുകയുമായിരുന്നു.






ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :