ആരോഗ്യമന്ത്രി വീണാ ജോര്‍ജിനെതിരെ അശ്ലീല പരാമര്‍ശം; പിസി ജോര്‍ജിനെതിരെ കേസ്

സിആര്‍ രവിചന്ദ്രന്‍| Last Modified വെള്ളി, 24 സെപ്‌റ്റംബര്‍ 2021 (16:53 IST)
ആരോഗ്യമന്ത്രി വീണാ ജോര്‍ജിനെതിരെ അശ്ലീല പരാമര്‍ശം നടത്തിയ പിസി ജോര്‍ജിനെതിരെ കേസ് എടുത്തു. പിസി ജോര്‍ജ് അപമാനിച്ചതായി നിരീക്ഷിക്കപ്പെട്ട സാഹചര്യത്തില്‍ എറണാകുളം നോര്‍ത്ത് പൊലീസാണ് കേസെടുത്തത്. ക്രൈം നന്ദകുമാറുമായുള്ള സംഭാഷണത്തിനിടെയായിരുന്നു പിസി ജോര്‍ജിന്റെ വിവാദ പരാമര്‍ശം.

ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 509മത് വകുപ്പ് പ്രകാരമാണ് കേസെടുത്തത്. നന്ദകുമാറിനെയും കേസില്‍ പ്രതി ചേര്‍ത്തിട്ടുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :