വ്യാജരേഖ ചമച്ച് ബാങ്കിൽ നിന്നും 8 ലക്ഷം തട്ടിയെടുത്തു; ദമ്പതികൾക്ക് തടവും പിഴയും

വ്യാജരേഖചമച്ച് 8 ലക്ഷം തട്ടി: ദമ്പതികള്‍ക്ക് തടവ്

നെയ്യാറ്റിന്‍കര| Last Modified വെള്ളി, 9 ഡിസം‌ബര്‍ 2016 (14:22 IST)
വ്യാജരേഖ ചമച്ച് ബാങ്കില്‍ നിന്ന് 8 ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ പ്രതികളായ ദമ്പതികള്‍ക്ക് തടവും പിഴയും ശിക്ഷ വിധിച്ചു. ബാലരാമപുരം എസ് ബി ടി ശാഖയില്‍ നിന്നാണ് ആധാരം, റവന്യൂ രേഖകള്‍ എന്നിവ വ്യാജമായി ചമച്ച് പണം തട്ടിയെടുത്തത്.

ബാലരാമപുരം ശിവന്‍കോവില്‍ റോഡില്‍ കൃഷ്ണന്‍ കുട്ടി, ഭാര്യ ബിന്ദു എന്നിവരെയാണ് നെയ്യാറ്റിന്‍കര കോടതി ശിക്ഷിച്ചത്. ഒന്നാംപ്രതി കൃഷ്ണന്‍ കുട്ടി ഫെഡര്‍റല്‍ ബാങ്കില്‍ നിന്ന് വസ്തു ഈടിന്മേല്‍ വായ്പ എടുത്തിരുന്നു. എന്നാല്‍ ഇത് മറച്ചുവച്ച് ഭാര്യയുടെ പേരില്‍ ഈ വീട് എഴുതി നല്‍കി. പിന്നീട് ഇത് എസ്.ബി.റ്റി യില്‍ പണയപ്പെടുത്തിയാണ് തുക തട്ടിയെടുത്തത്.

ഒന്നാം പ്രതി കൃഷ്ണന്‍ കുട്ടിക്ക് 8 വര്‍ഷം കഠിനതടവും കാല്‍ ലക്ഷം രൂപ പിഴയും രണ്ടാം പ്രതി ബിന്ദുവിനു 5 വര്‍ഷം തടവും 13000 രൂപ പിഴയുമാണു കോടതി വിധിച്ചത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :