അഭിറാം മനോഹർ|
Last Modified തിങ്കള്‍, 21 ഫെബ്രുവരി 2022 (15:23 IST)
മുന്‍ ഡി.ജി.പി ആര്‍ ശ്രീലേഖ നടത്തിയ വെളിപ്പെടുത്തലുകള്‍ക്ക് എതിരെ പൊലീസ് ഓഫീസേഴ്‌സ് അസോസിയേഷന്‍ രംഗത്ത്. വനിതാ ഉദ്യോഗസ്ഥരോട് മോശമായി പെരുമാറിയ ഡിഐജിയുടെ പേര് ശ്രീലേഖ വെളിപ്പെടുത്തണമായിരുന്നു. അത് ചെയ്യാത്തതിനാൽ മുഴുവന്‍ ഉദ്യോഗസ്ഥരെയും ശ്രീലേഖ സംശയ നിഴലിലാക്കിയെന്ന് അസോസിയേഷന്‍ സെക്രട്ടറി സി. ആര്‍. ബിജു കുറ്റപ്പെടുത്തി.
സേനയിലെ വനിതാ ഉദ്യോഗസ്ഥരെയും അപമാനിക്കുന്നതാണ് പ്രസ്താവന. അസോസിയേഷനുകള്‍ക്കെതിരായ വിമര്‍ശനവും അടിസ്ഥാന രഹിതമാണ്. സ്ത്രീകൾ ചൂഷണം ചെയ്യപ്പെടുന്ന തൊഴിലിടമല്ല പോലീസെന്നും സിആർ ബിജു അവകാശപ്പെട്ടു.
സ്ത്രീകള്‍ക്ക് പൊലീസില്‍ രക്ഷയില്ലെന്നും കേരള പൊലീസില്‍ വനിത ഉദ്യോഗസ്ഥര്‍ക്ക് കടുത്ത മാനസികപീഡനം അനുഭവിക്കേണ്ടി വരുന്നുവെന്നുമായിരുന്നു ശ്രീലേഖയുടെ വെളിപ്പെടുത്തൽ.വനിതാ ഓഫീസര്‍മാര്‍ ലൈംഗിക ചൂഷണത്തിനു വരെ ഇരയാവുന്നുണ്ടെന്നും
ആർ ശ്രീലേഖ വെളിപ്പെടുത്തിയിരുന്നു.